ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരി; അഭിജിത്തുമായി രണ്ട് വര്‍ഷത്തെ പ്രണയം; വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് മംഗല്യം; പെൺവീട്ടുകാരുമായി ഇരുവർക്കും ഒരു ബന്ധവുമില്ല; ഭർത്താവ് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ യുവതി

Update: 2024-12-06 15:18 GMT

തിരുവനന്തപുരം: പാലോടിനെ ഞെട്ടിച്ച് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഭർത്താവ് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ആണ് ഇന്ദുജയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇപ്പോൾ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്.

ഭർത്താവായ അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകം അറിയുന്നത്. അപ്പോൾ വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ദുജ മരണത്തിന് കീഴടങ്ങി. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ദുജയും അഭിജിത്തും പുതിയ ജീവിതം തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയിട്ടേയുള്ളു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ നീണ്ട പ്രണയ നാളുകൾക്കൊടുവിൽ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് കല്യാണം കഴിക്കുകയായിരുന്നു.

അതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇരുവര്‍ക്കും ബന്ധമില്ലെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.

അതേസമയം, സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ മരണത്തിൽ വേറെ ദുരൂഹതകൾ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാലോട് പോലീസ് വ്യക്തമാക്കി.

മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിനിടെ, ഇന്ദുജയുടെ മരണത്തിൽ നാട് ഞെട്ടിയിരിക്കുകയാണ്. എന്തിന് ജീവനൊടുക്കിയെന്നാണ് പലരും ചോദിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറയുന്നു.

Tags:    

Similar News