സ്കൂട്ടറുകൾ തമ്മിൽ ഒന്ന് തട്ടി; പിന്നാലെ തെറ്റായ ദിശയിൽ വന്നതിന് ദമ്പതികൾ യുവാക്കളെ ചോദ്യം ചെയ്തു; ദേഷ്യം സഹിക്കാൻ വയ്യാതെ പ്രതികൾ ഗർഭിണിയായ അഭിഭാഷകയെയും ഭർത്താവിനെയും അതിക്രൂരമായി തല്ലിച്ചതച്ചു; കേസിൽ രണ്ടുപേർ പിടിയിൽ; സംഭവം ഇൻഡോറിൽ

Update: 2024-10-09 09:41 GMT

ഇൻഡോർ: റോഡിൽ യാത്ര ചെയ്യുമ്പോൾ വണ്ടികൾ തമ്മിൽ തട്ടി ചെറിയ വാക്ക് തർക്കങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട് . ചിലത് വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. അതുപ്പോലെ ഒരു സംഭവമാണ് മധ്യപ്രദേശിലെ ഇൻഡോറിൽ സംഭവിച്ചിരിക്കുന്നത്. സ്കൂട്ടറുകൾ തമ്മിൽ ഒന്ന് ഉരസിയതിനാണ് വലിയ ഒരു അക്രമണത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. സംഭവത്തിൽ ഗർഭിണിയായ അഭിഭാഷകയെയും ഭർത്താവിനെയും ക്രൂരമായി മർദിച്ചു.

ഇൻഡോറിലെ ആനന്ദ്ബസാർ മേഖലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഭിഭാഷകയുടെ ഭർത്താവ് ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് രണ്ട് യുവാക്കളുടെ ഇലക്ട്രിക് സ്കൂട്ടർ വന്ന് തട്ടിയത്.

അപകടം നടന്നപ്പോൾ തന്നെ ദമ്പതികൾ റോഡിൽ വീണെങ്കിലും പരിക്കില്ലാതെ അവർ രക്ഷപ്പെട്ടു. പക്ഷെ തെറ്റായ ദിശയിൽ നിന്ന് എത്തിയതിന് അഭിഭാഷകയുടെ ഭർത്താവ് ചോദ്യം ചെയ്തതോടെ യുവാക്കൾ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. യുവാക്കളുടെ സുഹൃത്തുക്കൾ കൂടി സംഭവ സ്ഥലത്തേക്ക് എത്തിയതിന് പിന്നാലെ ദമ്പതികളെ വലിച്ചിഴച്ച് അടുത്തുള്ള കെട്ടിടത്തിൽ എത്തിച്ചായിരിന്നു യുവാക്കളുടെ ക്രൂര മർദ്ദനം.

തന്റെ ഭർത്താവിനെ യുവാക്കൾ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അഭിഭാഷകയും മർദ്ദനത്തിന് ഇരയായത്. ചീത്ത വാക്കുകൾ പറയുകയും ബെൽറ്റിന് അടിക്കാൻ തുടങ്ങിയപ്പോൾ യുവതി ഗർഭിണിയാണെന്ന് വ്യക്തമാക്കിയെങ്കിലും യുവാക്കൾ അക്രമം നിർത്തിയില്ല.

യുവാക്കളിലൊരാൾ അഭിഭാഷകയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്തുനിർത്തിയതോടെ ഒപ്പമുള്ളവർ ആക്രമിക്കുകയായിരുന്നു. ഒടുവിൽ കെട്ടിടത്തിൽ നിന്ന് ബഹളം കേട്ട് ഇവിടേക്ക് നാട്ടുകാരിലൊരാൾ എത്തിയതോടെയാണ് അക്രമികൾ ദമ്പതികളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ദമ്പതികൾ ആശുപത്രിയിൽ എത്തി ചികിത്സ തേടിയത്.

അക്രമികളിൽ രണ്ട് പേരെ നാട്ടുകാർ കൈയോടെ പൊക്കി പോലീസിന് പൊലീസിന് കൈമാറിയിട്ടുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. അക്രമികളിലൊരാൾ ഒളിവിൽ പോയിരിക്കുകയാണ് ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതായും പോലീസ് അറിയിച്ചു.

Tags:    

Similar News