പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പറ്റുന്നില്ല; ബാങ്കിൽ അന്വേഷിച്ചപ്പോൾ വയോധികൻ ഞെട്ടി; താൻ എടിഎം തട്ടിപ്പിന് ഇരയായിരിക്കുന്നു; തട്ടിപ്പ് നടത്തിയത് എടിഎം കാർഡ് മാറ്റി; രണ്ടംഗ സംഘത്തിന്റെ തട്ടിപ്പിൽ 71കാരന് നഷ്ടമായത് 49,200 രൂപ; നിസ്സഹായനായി വയോധികൻ...!
മംഗളൂരു: മംഗളൂരുവിൽ എടിഎം തട്ടിപ്പിന് ഇരയായി വയോധികൻ. രണ്ടംഗ സംഘത്തിന്റെ തട്ടിപ്പിൽ 71കാരന് നഷ്ടമായത് 49,200 രൂപ. മംഗളൂരവിലെ ബെൽത്തങ്ങാടിയാണ് സംഭവം നടന്നത്. ന്യായ തർപ്പു വില്ലേജിൽ താമസിക്കുന്ന കെഎം അബൂബക്കർ (71) ആണ് തട്ടിപ്പിന് ഇരയായ വ്യക്തി. അബൂബക്കര്‍ പരാതിയിൽ തനിക്ക് ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി താൻ എടിഎം കാർഡ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷെ തട്ടിപ്പിന് ഇരയായ കാര്യം പിന്നീടാണ് മനസിലാക്കുന്നത്. ഒക്‌ടോബർ രണ്ടിന് ബെൽത്തങ്ങാടി താലൂക്കിലെ ഗെരുകാട്ടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനിടെ രണ്ട് അപരിചിതർ എടിഎം ബൂത്തിൽ കയറിയിരുന്നു.
ഇവര്‍ സഹായിക്കാം എന്ന് പറഞ്ഞ് കാര്‍ഡ് കൈകാര്യം ചെയ്തു. പക്ഷെ അബൂബക്കർ സഹായം നിരസിച്ചു. ശേഷം ആ രുണ്ടുപേര്‍ ബൂത്തിൽ നിന്ന് പുറത്തുപോകാതെ അദ്ദേഹത്തെ നിരീക്ഷിച്ചതായും പരാതിയിൽ പറയുന്നു.
പിന്നീട് ഒക്ടോബർ നാലിന് അബൂബക്കർ വീണ്ടും പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ എടിഎം കാർഡിൻ്റെ പാസ്‌വേഡ് പ്രവർത്തിക്കുന്നില്ലെന്ന് മനസിലാക്കി.
തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോൾ അപരിചിതർ ഇയാളുടെ എടിഎം കാർഡ് മാറ്റി അക്കൗണ്ടിൽ നിന്ന് 49,200 രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വയോധികന്റെ പരാതിയിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പോലീസും പറഞ്ഞു.