മകന്റെ ദുശ്ശീലങ്ങൾ കാരണം പൊറുതിമുട്ടി കുടുംബം; മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമ; ഉപദേശിച്ച് നോക്കിയിട്ടും ഒരു മാറ്റവുമില്ല; എപ്പോഴും വീട്ടിൽ വഴക്കും അടിയും; പിന്നാലെ മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകി അപ്പൻ; വേറെ നിവൃത്തി ഇല്ലെന്നും പ്രതികരണം; പിതാവ് അറസ്റ്റിൽ; ഞെട്ടലോടെ നാട്ടുകാർ..!

Update: 2024-10-26 09:35 GMT

ഗ്വാളിയോർ: മക്കളെ മാതാപിതാക്കൾ വലിയ പ്രതീക്ഷകളോടെയാണ് വളർത്തുന്നത്. അവരുടെ ജീവിതമേ മക്കൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നു. അപ്പോൾ ആ കടമ തിരിച്ച് മാതാപിതാക്കളോടും നിറവേറ്റേണ്ടത് ഒരു മകന്റെ കടമയാണ്. പക്ഷെ അത് തെറ്റിച്ചാൽ എങ്ങനെയായിരിക്കും കാര്യങ്ങൾ. അങ്ങനെ ഒരു സംഭവമാണ് മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്നത്. ലഹരിക്ക് അടിമയായ തന്റെ മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി പിതാവ്.

സംഭവത്തിൽ മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 28കാരനായ ഇർഫാൻ ഖാനെ രണ്ടംഗ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് പിതാവ് ഹസൻ ഖാൻ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഗ്വാളിയോർ പുരാനി പോലീസ് ഹസൻ ഖാനെ അറസ്റ്റ് ചെയ്തു.

തന്റെ മകൻ ഇർഫാൻ ഖാൻ മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്നു. അങ്ങനെ ദുശ്ശീലങ്ങൾ കാരണം കുടുംബവുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. ഇത് എപ്പോഴും നിരന്തര വഴക്കുകൾക്കും സംഘർഷങ്ങൾക്കും ഇടയാക്കി.

ഇതിൽ നിരാശനായ ഹസൻ ഖാൻ നിവൃത്തി കേട് കൊണ്ട് ഇർഫാനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. അർജുൻ എന്ന ഷറഫത്ത് ഖാൻ, ഭീം സിംഗ് പരിഹാർ എന്നിവർക്ക് കൊല്ലാൻ ക്വട്ടേഷൻ നൽകി. 50,000 രൂപയ്ക്കാണ് അദ്ദേഹം ക്വട്ടേഷൻ നൽകിയത്.

അങ്ങനെ ഒരു ദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇർഫാനെ ഹസൻ എത്തിച്ചു. അവിടെ വെച്ച് കൊലയാളികൾ പതിയിരുന്ന് വെടിവെച്ചു കൊലപ്പെടുത്തി. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിർത്തു. ഗ്വാളിയോർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പോലീസിന് ആദ്യം കൊലപാതകികൾ ആരെന്ന് മനസ്സിലായില്ല.

ഹസൻ ഖാന്‍റെ മൊഴിയിലെ പൊരുത്തക്കേടുകൾ പോലീസ് ശ്രദ്ധിച്ചതോടെയാണ് കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറം ലോകം അറിയുന്നത്.അതേസമയം, ഇർഫാന് നേരെ വെടിയുതിർത്ത അർജുനും ഭീം സിംഗ് പരിഹാറും ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടരുകയാണ്.

Tags:    

Similar News