മകനെ സ്കൂളിൽ വിട്ടു മടങ്ങുന്നതിനിടെ പ്രകോപനം; കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റി ക്രൂരത; ഭയന്ന് നിലവിളിച്ച് കുട്ടികൾ; വിദ്യാർത്ഥികളും രക്ഷിതാക്കളും ചിതറിയോടി; പിന്നാലെ ആൾകൂട്ടം ചേർന്ന് കാർ തടഞ്ഞ് നിർത്തി; യുവാവിനെ നല്ലവണ്ണം കൈകാര്യം ചെയ്തുവിട്ടു; കാറിനേയും അടിച്ചു തകർത്തു; ഒടുവിൽ സംഭവിച്ചത്..!

Update: 2024-11-20 07:23 GMT

ഹുനാൻ: ഏതെങ്കിലും ചെറിയ കാരണത്താൽ പ്രകോപിതരായി യുവാക്കൾ സാധാരണക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ ഇപ്പോൾ സമൂഹത്തിൽ വർധിച്ചു വരുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ചൈനയിൽ അടുത്തിടെയായി ഇത്തരം സംഭവങ്ങളിൽ വലിയ രീതിയിലുള്ള വർധനവാണ് സംഭവിച്ചിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള മൂന്ന് ആക്രമ സംഭവങ്ങളാണ് ചൈനയിൽ നടന്നിരിക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ ചൈനയിൽ നടന്നിരിക്കുന്നത്.

എട്ട് വയസുള്ള തന്റെ മകനെ സ്കൂളിൽ വിട്ടതിന് പിന്നാലെ ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റ് കുട്ടികളുടെ നേരെ എസ്യുവി കാർ ഓടിച്ചുകയറ്റി യുവാവിന്റെ ക്രൂരത. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഡിൻചെംഗ് ജില്ലയിലെ യോംഗ്വാൻ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. വെള്ള നിറത്തിലുള്ള എസ്യുവി കാർ കുട്ടികളെ സ്കൂളിലേക്ക് വിടാനായി എത്തിയ രക്ഷിതാക്കൾ അടക്കമുള്ളവർക്കിടയിലേക്കാണ് പാഞ്ഞ് കയറിയത്.

ഉടനെ ഭയന്ന് പേടിച്ച് കുട്ടികളും രക്ഷിതാക്കളും കാറിന് മുൻപിൽ നിന്ന് ഓടി മാറുന്ന ദൃശ്യങ്ങൾ ഇതിനോടകം നവ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുട്ടികൾക്ക് ഭയന്ന് ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റിട്ടുണ്ടെങ്കിലും സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാഹനം കുട്ടികൾക്ക് മേൽ ഓടിച്ച കയറ്റിയ യുവാവിനെ രക്ഷിതാക്കൾ പിടികൂടി കാര്യമായി കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിച്ചു. പൊതുജനത്തിന് നേരെ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാവുന്ന മൂന്നാമത്തെ അക്രമ സംഭവമാണ് ഇത്. ആറിലധികം രക്ഷിതാക്കൾ ചേർന്നാണ് വാഹനം തടഞ്ഞ് നിർത്തിയത്. രക്ഷിതാക്കൾ വാഹനം അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ശനിയാഴ്ചയാണ് കിഴക്കൻ ചൈനയിലുണ്ടായ കത്തിയാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. പതിനേഴ് പേർക്ക് ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റുകയും ചെയ്തു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് പരീക്ഷയിൽ തോറ്റതിന് പിന്നാലെ സ്കൂളിൽ കത്തിയാക്രമണം നടത്തിയത്.

Tags:    

Similar News