സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി; കത്തികാണിച്ചു ഭീഷണിപ്പെടുത്തി; കൊടുവള്ളിയിലേത് ആസൂത്രിത സ്വര്‍ണക്കവര്‍ച്ച; ക്വട്ടേഷന്‍ നല്‍കിയത് കട ഉടമയുടെ സുഹൃത്ത്; കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേകസംഘം

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച: 1.2 കിലോ സ്വര്‍ണം കണ്ടെടുത്തു

Update: 2024-11-30 12:23 GMT

കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. രമേശ്,വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ കടയുടമയുടെ സുഹൃത്തായ രമേശ് ആണെന്ന് പൊലീസ് പറഞ്ഞു.

വലിയൊരു സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്റെ കടയുടെ സമീപത്ത് തന്നെ ആഭരണനിര്‍മാണ കട നടത്തുന്ന രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ബൈജുവിന്റെ സുഹൃത്താണ് രമേശ്.

ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. രമേശന്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാന്‍ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നുവെന്നും വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു. 



ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊടുവള്ളിയിലെ ചെറുകിട ആഭരണ നിര്‍മ്മാണശാല ഉടമ മൂത്തമ്പലം സ്വദേശി ബൈജുവിനെ കാറില്‍ എത്തിയ സംഘം പിന്നില്‍ നിന്നും ഇടിച്ചിട്ടത് . സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ബൈജുവിനെ ഇടിച്ചിട്ട ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം ബാഗില്‍ സൂക്ഷിച്ച രണ്ട് കിലോയോളം സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു.

ജ്വല്ലറി വര്‍ക്ക്സ് ഉടമ രമേശിന് സ്വര്‍ണവ്യാപാരി ബൈജുവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ബസ് സ്റ്റാന്‍ഡിനു സമീപം ആഭരണ നിര്‍മാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവില്‍ സ്വദേശി ബൈജുവിനെയാണ് പ്രതികള്‍ ആക്രമിച്ചു രണ്ട് കിലോയോളം സ്വര്‍ണം സ്വര്‍ണം കവര്‍ന്നത്. ബുധനാഴ്ച രാത്രി 10.30 ന് മുത്തമ്പലത്തു വച്ചാണ് സംഭവമുണ്ടായത്.

ആഭരണ നിര്‍മാണശാലയില്‍ നിന്ന് തന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ബൈജു. പിന്തുടര്‍ന്ന് കാറിലെത്തിയ സംഘം ബൈജുവിന്റെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തി. കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്വര്‍ണ വില്പനയ്ക്കൊപ്പം സ്വര്‍ണപണിയും ചെയ്യുള്ള ആളാണ് ബൈജു. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി കരുതിയിരുന്ന സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയതായി ബൈജു പൊലീസിന് മൊഴി നല്‍കിയിരുന്നു.

കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നും ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണം കണ്ടെത്തിയതായി റൂറല്‍ എസ്പി നിധിന്‍രാജ് പറഞ്ഞു. കേസില്‍ സിനോയ് എന്നയാളെ കൂടി പിടികൂടനുണ്ടെന്നാണ് പൊലീസ് പറയുന്നത്.ബൈജു സ്ഥിരമായി സ്വര്‍ണം കൊണ്ടുപോകാറുള്ളതായി അറിയാവുന്ന ചിലരാണ് കവര്‍ച്ചയ്ക്ക്് പിന്നിലെന്ന നിഗമനമാണ് പൊലീസിണെ പ്രതികളിലേക്കെത്തിച്ചത്.

അതേ സമയം സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്.പി. നിധിന്‍ രാജ് അറിയിച്ചു. നടന്നത് ആസൂത്രിത കവര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ മുഖ്യപ്രതി കൊടുവള്ളിയിലെ ജ്വല്ലറി വര്‍ക്ക്സ് ഉടമ രമേശില്‍നിന്ന് 1.2 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള വിപിന്‍, ഹരീഷ്, വിമല്‍ എന്നീ പ്രതികളേയും ഈ സംഘത്തെ രമേശിന് പരിചയപ്പെടുത്തിക്കൊടുത്ത ലതീഷിനെയും അറസ്റ്റ് ചെയ്തെന്നും എസ്.പി. അറിയിച്ചു.

പ്രതികള്‍ പിടിയിലായത് തൃശ്ശൂരില്‍ വെച്ചാണെന്നും ശാസ്ത്രീയ അന്വേഷണവും തക്കസമയത്തെ ഇടപെടലും പ്രതികളെ പിടികൂടാന്‍ സഹായകമായെന്നും എസ്.പി. പറഞ്ഞു. ക്വട്ടേഷന്‍ നല്‍കിയ 12 ലക്ഷം രൂപയും മോഷണംപോയ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും പ്രതികളില്‍നിന്ന് കണ്ടെത്തി. പാലക്കാട് സ്വദേശിയും ജ്വല്ലറി വര്‍ക്സ് ഉടമയുമായ രമേശും ലതീഷും സുഹൃത്തുക്കളാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എസ്.പി. അറിയിച്ചു.

Tags:    

Similar News