സഹോദരന്റെ മുന്‍ഭാര്യയോട് പ്രണയം; വിവാഹമോചനത്തിന് ശേഷവും ആവശ്യം നിരസിച്ചു; ഫോണില്‍ ബ്ലോക്ക് ചെയ്തു; യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം പലയിടത്ത് തള്ളി; യുവാവ് അറസ്റ്റില്‍

ഭര്‍തൃ സഹോദരന്‍ യുവതിയെ കൊലപ്പെടുത്തി

Update: 2024-12-15 10:49 GMT

കൊല്‍ക്കത്ത: സഹോദരനില്‍ നിന്ന് വിവാഹ മോചനം നേടിയ യുവതിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭര്‍തൃ സഹോദരന്‍ കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി, മൂന്ന് കഷ്ണങ്ങളായി ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു. കൊല്‍ക്കത്തയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് യുവതിയുടെ തല കണ്ടെത്തിയത്.

അതിയൂര്‍ റഹ്‌മാന്‍ ലസ്‌കര്‍ എന്ന കെട്ടിടനിര്‍മാണത്തൊഴിലാളിയാണ് 30 കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. ലസ്‌കറിന്റെ സഹോദരനാണ് യുവതിയുടെ ഭര്‍ത്താവ്. എന്നാല്‍ രണ്ട് വര്‍ഷമായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ലസ്‌കര്‍ ജോലി ചെയ്തിരുന്ന പ്രദേശത്ത് തന്നെയാണ് യുവതിയും വീട്ടുജോലി ചെയ്തിരുന്നത്.

യുവതിയോട് താല്‍പര്യം തോന്നിയ ലസ്‌കര്‍ പ്രണയാഭ്യര്‍ഥന നടത്തി. ലസ്‌കറിന്റെ ആവശ്യം നിരസിച്ച യുവതി ഫോണില്‍ ഇയാളെ ബ്ലോക്ക് ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണമായത്. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാമെന്ന വ്യാജേന നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിന്റെ ഉടമയെ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലെ മാലിന്യ കൂമ്പാരത്തില്‍ യുവതിയുടെ ശിരസ് കണ്ടെത്തിയ സംഭവത്തില്‍ ലസ്‌കര്‍പാര സ്വദേശിയായ 40കാരനായ അതീഖ് ലസ്‌കര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന്റെ മുന്‍ഭാര്യയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖതീജ ബീബി എന്ന 40കാരിയാണ് കൊല്ലപ്പെട്ടത്.

ലസ്‌കര്‍പാര സ്വദേശിയായ ഇവര്‍ വിവാഹമോചനത്തിന് ശേഷം വീട്ടുജോലി ചെയ്തായിരുന്നു മൂന്ന് കുട്ടികളെ നോക്കിയിരുന്നത്. ജോലി ചെയ്യാനായി ലോക്കല്‍ ട്രെയിനുകളില്‍ ഇവര്‍ അതീഖ് ലസ്‌കറിനൊപ്പം സഞ്ചരിച്ചിരുന്നു. പെയ്‌നിംഗ് തൊഴിലാളിയായ ഇയാള്‍ക്ക് സഹോദരന്റെ മുന്‍ ഭാര്യയോട് മറ്റൊരു രീതിയില്‍ അടുപ്പം തോന്നിയതോടെ 40 കാരി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഫോണിലും സമൂഹമാധ്യമങ്ങളിലും ഖദീജ അതീഖിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.

ഇവരുടെ ശേഷിച്ച മൃതദേഹ ഭാഗങ്ങളും പൊലീസ് കണ്ടെത്തി. 12 മണിക്കൂറിലേറെ ചോദ്യം ചെയ്തപ്പോഴാണ് 40കാരന്‍ സംഭവത്തേക്കുറിച്ച് വിശദമാക്കിയത്. 40കാരന്‍ സഹോദരന്റെ മുന്‍ ഭാര്യയോടുള്ള പ്രണയം നിരവധി തവണ തുറന്ന് പറഞ്ഞതോടെയാണ് യുവതി ഇയാളുമായുള്ള ബന്ധം നിയന്ത്രിച്ചത്. ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ ഇവരെ ഭക്ഷണം കഴിക്കാനെന്ന വ്യാജേന അതീഖ് ജോലി ചെയ്തിരുന്ന ഒഴിഞ്ഞ വീട്ടിലെത്തിക്കുകയായിരുന്നു. വാട്ട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്തതിനോ ചൊല്ലി അതീഖ് ഇവരുമായി കലഹിക്കുകയായിരുന്നു.

ഇവിടെ വച്ച് ഖദീജയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചു. ഡിസംബര്‍ 12 ന് ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോള്‍ ഒഴിഞ്ഞയിടങ്ങള്‍ കണ്ടെത്തിവച്ച ശേഷം പിറ്റേന്ന് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. പതിവ് പോലെ ജോലി സ്ഥലത്തും യുവാവ് എത്തിയിരുന്നു. യുവതിയുടെ ശിരസ് കണ്ടെത്തിയതിന് 2 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് 40കാരനെ പൊലീസ് പിടികൂടുന്നത്.

Tags:    

Similar News