സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം; അനന്തരവനും ബന്ധുക്കളും ചേര്‍ന്ന് മൂക്ക് മുറിച്ചെടുത്തു; മുറിഞ്ഞുവീണ മൂക്ക് ബാഗിലാക്കി നാല്‍പ്പതുകാരി ആശുപത്രിയില്‍

അനന്തരവനും ബന്ധുക്കളും മൂക്ക് മുറിച്ചെടുത്തു; മുറിഞ്ഞ മൂക്കുമായി 40-കാരി ആശുപത്രിയില്‍

Update: 2024-12-19 11:01 GMT

ജയ്പുര്‍: ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ 40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേര്‍ന്ന് മുറിച്ചെടുത്തു. ജലോറിലെ സെയ്‌ല സ്വദേശിയായ കുക്കി ദേവിയാണ് ആക്രമണത്തിന് ഇരയായത്. മുറിച്ചെടുത്ത മൂക്ക് ബാഗിലാക്കി പാലിയിലെ ആശുപത്രിയില്‍ ഇവര്‍ എത്തുകയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാത്രമേ മൂക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചുദിവസമായി മൊക്‌നി ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്. ഗ്രാമത്തിലെ സ്ഥലത്തെ ചൊല്ലി ഇവരുടെ അമ്മാവനും അനന്തരവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

മരുമകള്‍ക്കും അവരുടെ മകനുമൊപ്പം തര്‍ക്കസ്ഥലം സന്ദര്‍ശിക്കാനായി പോയപ്പോള്‍ അനന്തരവനായ ഓംപ്രകാശും മറ്റു ബന്ധുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഓംപ്രകാശ് കത്തി ഉപയോഗിച്ച് കുക്കി ദേവിയുടെ മൂക്ക് മുറിച്ചെടുക്കുകയായിരുന്നു.

മുറിച്ചെടുത്ത മൂക്ക് ബാഗിലാക്കി പാലിയിലുള്ള ബംഗാര്‍ ആശുപത്രിയിലേക്കാണ് കുക്കി ദേവി ആദ്യം പോയത്. പ്രാഥമിക ശിശ്രൂഷകള്‍ക്ക് ശേഷം ജോദ്പുരിലെ ആശുപത്രിയിലേക്ക് ഇവരെ റഫര്‍ ചെയ്തു.

മാക്‌നി ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടിലായിരുന്നു കുക്കിദേവി താമസിച്ചിരുന്നത്. ഈ സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചാെല്ലി ഇവരുടെ അമ്മാവനും അനന്തരവനും തമ്മില്‍ ഏറെനാളായി തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞദിവസം മരുമക്കള്‍ക്കും അവരുടെ മകനുമൊപ്പം കുക്കിദേവി തര്‍ക്കസ്ഥലം സന്ദര്‍ശിക്കാനായി പോയി.

ഈ സമയം അനന്തരവനായ ഓംപ്രകാശും മറ്റുബന്ധുക്കളും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓംപ്രകാശ് കത്തികൊണ്ട് കുക്കിദേവിയുടെ മൂക്ക് അറുത്തെടുക്കുകയും ചെയ്തു. പരിക്കേറ്റ കുക്കിദേവിയെ ആശുപത്രിയിലെത്തിക്കാന്‍പോലും തയ്യാറാവാതെ അക്രമികള്‍ സ്ഥലംവിട്ടു.

എന്നാല്‍ മനോധൈര്യം വിടാത്ത കുക്കിദേവി മുറിഞ്ഞുവീണ മൂക്ക് ബാഗിലാക്കി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തി. പ്‌ളാസ്റ്റിക് സര്‍ജറിയിലൂടെ മൂക്ക് തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. ശസ്ത്രക്രിയ പൂര്‍ണവിജയത്തിലെത്തുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തോ എന്ന് വ്യക്തമല്ല.

Tags:    

Similar News