ഭീമന്‍ ബലൂണില്‍ പറന്നത് പൊലീസ് ഉദ്യോഗസ്ഥനും മക്കളും; 20 കി.മി. കഴിഞ്ഞപ്പോള്‍ ഇന്ധനം തീര്‍ന്നു; പാലക്കാട് മുള്ളന്‍തോട് പാടത്ത് ഇടിച്ചിറക്കി; കൃഷി നശിച്ചാലും സുരക്ഷിതമായി കുട്ടികളെ ഇറക്കുകയായിരുന്നു ലക്ഷ്യമെന്ന് കര്‍ഷകന്‍
ഇന്ധനം തീര്‍ന്നു, ഭീമന്‍ ബലൂണ്‍ പാലക്കാട്ട് ഇടിച്ചിറക്കി
പെരുമാട്ടി: പൊള്ളാച്ചിയില്‍ തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂണ്‍ പറപ്പിക്കലില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളന്‍തോട് നെല്‍പ്പാടത്ത് ഇടിച്ചിറക്കി. തമിഴ്നാട് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമാണ് ബലൂണില്‍ ഉണ്ടായിരുന്നത്.
പൊള്ളാച്ചിയില്‍നിന്ന് ഏകദേശം 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയില്‍ ബലൂണ്‍ ഇറക്കിയത്. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി. പാടത്തിറക്കിയ ബലൂണ്‍ ചുരുട്ടിയെടുത്തു. രാവിലെ എട്ടരയോടെയാണ് പാടത്ത് ബലൂണ്‍ ഇടിച്ചിറക്കിയത്.
കര്‍ഷകനായ വേലായുധന്‍ കുട്ടിയുടെ പാടത്താണ് ബലൂണ്‍ വന്നിറങ്ങിയത്. തിരിച്ചു പറക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കര്‍ഷകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നെല്‍പ്പാടത്ത് ഇറക്കുകയായിരുന്നു. കൃഷി നശിച്ചാലും സുരക്ഷിതമായി കുട്ടികളെ ഇറക്കുകയായിരുന്നു ലക്ഷ്യമെന്ന് വേലായുധന്‍ കുട്ടി പറഞ്ഞു.
പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകന്‍ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂണ്‍ ഇടിച്ചിറക്കിയത്. സംഭവം അറിഞ്ഞയുടന്‍ പൊലീസും കമ്പനി അധികൃതരും എത്തി കുട്ടകളെ സുരക്ഷിതരായി മാറ്റിയിരുന്നു. പാടത്തിറക്കിയ ബലൂണ്‍ ചുരുട്ടിയെടുത്ത് മാറ്റി.
പൊള്ളാച്ചിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ പറന്നാണ് കന്നിമാരിയില്‍ ബലൂണ്‍ എത്തിയത്. ഈ സമയത്താണ് ബലൂണില്‍ ഇന്ധനം തീര്‍ന്നതായി തിരിച്ചറിയുന്നത്. ഒരു ഘട്ടത്തില്‍ തിരിച്ചു പറക്കാന്‍ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് പിന്മാറുകയായിരുന്നു.