കഫെ ജീവനക്കാരിയോട് പെട്ടെന്ന് പ്രണയം തോന്നി; രാത്രി ഉറക്കമില്ല; തേടി നടന്ന് വിലാസം സഹിതം ഒപ്പിച്ചെടുത്തു; തക്കം നോക്കി വീട്ടിലെത്തി യുവാവ് ചെയ്തത്; യുവതിയുടെ 'അടിവസ്ത്രം' മാത്രം അടിച്ചുമാറ്റി കടന്നുകളഞ്ഞു; മോഷണ ഉദ്ദേശ്യത്തിന്റെ കാരണം കേട്ട് തല പുകഞ്ഞ് പോലീസ്

Update: 2025-03-02 17:21 GMT

ടോക്കിയോ: സമൂഹത്തിൽ നമുക്ക് ചുറ്റും പല രീതികളിൽ അടിമപ്പെട്ട് ജീവിക്കുന്ന മനുഷ്യരാണ് ഉള്ളത്. വൈകൃതമായ പല സ്വഭാവങ്ങളും കൊണ്ട് നടക്കുന്ന മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയൊരു സംഭവമാണ് ജപ്പാനിലെ ടോക്കിയോയിൽ സംഭവിച്ചിരിക്കുന്നത്. ഒരു കഫെ ജീവനക്കാരിയോട് പ്രണയം തോന്നിയ യുവാവ് അവളുടെ വിലാസം കണ്ടെത്തി വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി.

ടോക്കിയോയിൽ അഡാച്ചി വാർഡിൽ താമസിക്കുന്ന റയോട്ട മിയാഹാര എന്ന 34 -കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് ഇയാൾ നൽകിയ മറുപടി യുവതി ധരിച്ച അടിവസ്ത്രത്തെക്കുറിച്ച് തനിക്ക് ജിജ്ഞാസയുണ്ടായിരുന്നുവെന്നാണ്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. 2024 ഡിസംബർ 31 -നാണ് ഷിൻജുകുവിലുള്ള യുവതിയുടെ വീട്ടിൽ മിയാഹാര പ്രവേശിച്ച് അവളുടെ വസ്ത്രങ്ങളും വസ്തുക്കളും പരിശോധിച്ചത്. അന്വേഷണത്തെ തുടർന്ന് ഫെബ്രുവരി 19 -നാണ് ഇയാളെ പോലീസ് പിടികൂടി.

സംഭവത്തെക്കുറിച്ച് പോലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നത് തനിക്ക് അടിവസ്ത്രങ്ങൾ മോഷ്ടിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യുവതി ഏതുതരം അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ്. പക്ഷെ, അടിവസ്ത്രങ്ങൾ നല്ല വൃത്തിയുള്ളതായി തോന്നിയതിനാൽ അത് എടുക്കുകയായിരുന്നു എന്നും ഇയാൾ കൂട്ടിചേര്‍ത്തു. കുറഞ്ഞത് പത്ത് തവണയെങ്കിലും ഇയാൾ യുവതിയുടെ വീട്ടിൽ രഹസ്യമായി കയറിയിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

യുവതിയുടെ വീട്ടിൽ അവസാനമായി അതിക്രമിച്ച് കയറിയ ശേഷം ഇയാൾ രണ്ട് മണിക്കൂറോളം ആ വീടിനുള്ളിൽ ചെലവഴിച്ചു. ആ സമയത്തിനിടെ ഇയാൾ ടെലിവിഷനിൽ ഒരു സംഗീത പരിപാടിയും കണ്ടു. യുവതിയുടെ താമസസ്ഥലത്തിന്‍റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇയാളുടെ പക്കലുണ്ടെന്നും പോലീസ് കണ്ടെത്തി. കൂടാതെ, മറ്റ് വീടുകളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഇയാളുടെ കൈവശം കണ്ടെത്തി. മുമ്പ്, കഫേ ഓഫീസിൽ അതിക്രമിച്ച് കയറിയതിനും ഇയാളെ പിടികൂടിയിരുന്നു. ഈ വൈകൃത സ്വഭാവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുകയാണ്.

Tags:    

Similar News