കണ്ണൂരില്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; മടപ്പുര ഉത്സവം നടക്കുന്നതിനിടെ ആക്രമണം; നാലുപേര്‍ക്ക് മര്‍ദനമേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ബിജെപി; പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
പാനൂര്‍; കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മറ്റ് നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പൊയിലൂര്‍ മുത്തപ്പന്‍മടപ്പുര തിറ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കൂടുതല്‍ ഇടങ്ങളിലേക്ക് സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പോലീസ് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.