മരിച്ചുപോയ ഉമ്മയുടെ പേരില്‍ വരെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്; ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ഭീഷണി; സ്ത്രീകളെ വീഡിയോ കോളിലൂടെ കെണിയിലാക്കി പണംതട്ടല്‍; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
സ്ത്രീകളെ വീഡിയോ കോളിലൂടെ കെണിയിലാക്കി പണംതട്ടല്‍; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിച്ച ശേഷം വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളില്‍ നിന്നും പണം തട്ടുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ് ഫുവാദാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ പ്രതി തട്ടിപ്പിന് ഇരയാക്കിയെന്ന വിവരം പൊലീസിന് ലഭിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദിനെ കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശിയായ യുവതിയെ, ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു. ശേഷം ഈ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ നഗ്‌നഫോട്ടോകള്‍ തയ്യാറാക്കി. ഇത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടെന്ന പരാതിയിന്മേല്‍ പന്നിയങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മലപ്പുറം മാറഞ്ചേരി ഭാഗത്തുവെച്ചാണ് ഫുവാദ് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ പക്കല്‍നിന്ന് നിരവധി ഫോണുകളും സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വിവിധ ഫ്രണ്ട്സ് ആപ്പുകള്‍ വഴി നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടിയതായി ഫുവാദിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരവധി ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഫുവാദ് തട്ടിപ്പ് നടത്തിയിരുന്നത്.
ഖത്തറില്‍ ഡ്രൈവര്‍ ആയിരുന്ന പ്രതി ഒരുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ഗള്‍ഫിലെ വിവിധ നമ്പറുകള്‍ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. മരിച്ചുപോയ ഉമ്മയുടെ പേരിലും ഫുവാദ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതിലൂടെയും പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങും. ശേഷം സ്ത്രീ ആണെന്ന രീതിയില്‍ മറ്റ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് അവരെ വീഡിയോ കാളിലേക്ക് ക്ഷണിക്കും. വീഡിയോ കാള്‍ ഓണ്‍ ആവുന്ന സമയം പ്രതി സ്വന്തം ലൈംഗികാവയവം അവരെ കാണിക്കുകയും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയുമാണ് രീതി. ഇത്തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് ഭര്‍ത്താക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും ലഭിച്ചാല്‍ അതുമൂലം ഉണ്ടാകുന്ന മാനക്കേട് ഓര്‍ത്ത് പലരും ഫുവാദ് ആവശ്യപ്പെടുന്ന പണം നല്‍കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി ഫോണുകളും സിം കാര്‍ഡുകളും പ്രതിയായ മാറാഞ്ചേരി സ്വദേശി മുഹമ്മദ് ഫുവാദില്‍ നിന്നും പിടിച്ചെടുത്തു. ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇത് ഉപയോഗിച്ച് കൂടുതല്‍ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെന്ന് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗള്‍ഫിലെ വിവിധ നമ്പറുകള്‍ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. സ്ത്രീകളുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പരിചയം സ്ഥാപിക്കുന്നത്.
പിന്നീട് വീഡിയോ കോളിലേക്ക് ക്ഷണിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. മാനക്കേട് ഓര്‍ത്ത് പലരും പ്രതി ആവിശ്യപ്പെടുന്ന പണം നല്‍കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
ഫറോക്ക് അസി. കമ്മിഷണര്‍ എ.എ. സിദ്ദിഖ്, പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുണ്‍കുമാര്‍ മാത്തറ, എസ്സിപിഒമാരായ വിനോദ് ഐ.ടി., മധുസൂദനന്‍ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു എന്നിവരും പന്നിയങ്കര സ്റ്റേഷനിലെ എസ്സിപിഒമാരായ ആയ വിജേഷ്, ഷിനില്‍ജിത്ത്, ദിലീപ് എന്നിവരായിരുന്നു പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ ഫുവാദിനെ കോടതി റിമാന്‍ഡ് ചെയ്തു.