എപ്പോഴും ഥാറുമായി റോഡിൽ ഇറങ്ങും; തെരുവുകൾ തോറും കറങ്ങും; ചുറ്റികളിയിൽ സംശയം; ഒടുവിൽ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; മാരക മയക്കുമരുന്നുമായി വനിത കോൺസ്റ്റബിൾ കുടുങ്ങി; ഗിയര്‍ ബോക്സ് ഓപ്പണിങ്ങിൽ അമ്പരപ്പ്; സീനിയർ മാഡത്തെ കണ്ട് തലയിൽ കൈവച്ച് പോലീസ്!

Update: 2025-04-03 15:50 GMT

ചണ്ഡീഗഡ്: രാവും പകലും ഥാറുമായി റോഡിൽ ഇറങ്ങും. ആളുകൾക്ക് സംശയം തോന്നുന്ന രീതിയിൽ കറങ്ങും. ഓരോ തെരുവുകൾ തോറും കറങ്ങും. ഒടുവിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോനയിൽ അധികൃതർ ഞെട്ടി. മാരക മയക്കുമരുന്നുമായി വനിത കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്ത് പോലീസ്. പഞ്ചാബിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പഞ്ചാബ് പോലീസിലെ സീനിയർ വനിത കോൺസ്റ്റബിളാണ് ഹെറോയിനുമായി പിടിയിലായത്. 18 ഗ്രാം ഹെറോയിനുമായി അമൻദീപ് കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് പിടിയിലായത്. ബുധനാഴ്ച 18 ഗ്രാം ഹെറോയിനുമായി ഇവരെ ബട്ടിൻഡയിൽ നിന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒരു ഥാറിലാണ് എത്തിയതെന്ന് ബട്ടിൻഡ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി സിറ്റി 1) ഹർബൻസ് സിംഗ് ധാലിവാൾ വ്യക്തമാക്കി.

പോലീസും ആന്‍റി - നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സും (എഎൻടിഎഫ്) ചേർന്നുള്ള സംഘം ബാദൽ റോഡിൽ നടത്തിയ പരിശോധനയിൽ വാഹനം തടയുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഥാറിലെ ഗിയര്‍ ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. അമൻദീപ് മൻസ പൊലീസിലെ ഉദ്യോഗസ്ഥയായിരുന്നുവെന്നും ബട്ടിൻഡ പൊലീസ് ലൈനുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നുവെന്നും ധാലിവാൾ പറഞ്ഞു.

പിടിയിലായ വനിതാ പൊലീസ് ഉദ്യോഗസ്ഥ കുറേക്കാലമായി പോലീസിന്‍റെ നിരീക്ഷത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി, പ്രത്യേക സംഘം അമൻദീപിനെ നിരീക്ഷിച്ചുവരികയായിരുന്നു.

ബുധനാഴ്ച, ഡ്യൂട്ടി കഴിഞ്ഞ് പോലീസ് ലൈനിൽ നിന്ന് പുറത്തുവന്നപ്പോൾ തന്നെ വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ബന്ധപ്പെട്ട പോലീസ് വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News