മതപഠന ക്ലാസിന് പോയ പതിനാറുകാരിയെ സ്വര്‍ണ്ണമോതിരം കാണിച്ച് വശീകരിച്ച് പീഡിപ്പിച്ചു; കണ്ണൂരില്‍ മദ്രസ അധ്യാപകന് 187 വര്‍ഷം തടവ് ശിക്ഷ; സമാന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കുറ്റകൃത്യം

മതപഠന ക്ലാസിന് പോയ പതിനാറുകാരിയെ സ്വര്‍ണ്ണമോതിരം കാണിച്ച് വശീകരിച്ച് പീഡിപ്പിച്ചു

Update: 2025-04-08 09:28 GMT

കണ്ണൂര്‍: മതപഠന ക്ലാസിന് പോയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് 187 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനാണ് കോടതി തടവും, 9 ലക്ഷം രൂപ പിഴയും വിധിച്ചത്. കണ്ണൂര്‍ പഴയങ്ങാടിയിലാണ് കേസിന്നാസ്പദമായ സംഭവം. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പ്രതി. തളിപ്പറമ്പ് പോക്‌സോ കോടതിയുടേതാണ് വിധി.

2020 മുതല്‍ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു വശീകരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

സമാന കേസില്‍ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

2020 മുതല്‍ 2021 വരെ ഒരു വര്‍ഷം റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സ്വര്‍ണ്ണ മോതിരം നല്‍കി വശത്താക്കിയായിരുന്നു പീഡനം. അതേസമയം, മുഹമ്മദ് റാഫി മുന്‍പും പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Tags:    

Similar News