റോഷ്ണി വീട്ടില്‍ നിന്നും ഇറങ്ങിയത് കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ്; കാണാതാകുന്ന സമയം ധരിച്ചിരുന്നത് കറുത്ത ചെക്ക് ഷര്‍ട്ട്: പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം: അന്വേഷണം ഊര്‍ജിതമാക്കി പോലിസ്
പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം
പത്തനംതിട്ട: വെണ്ണിക്കുളത്ത് നിന്നും പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം പിന്നിടുന്നു. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. റോഷ്ണിയെ കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്.
മധ്യപ്രദേശ് സ്വദേശിയായ ഗംഗാറാമും കുടുംബവും വര്‍ഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി ഗംഗാറാം കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. വെണ്ണിക്കുളത്ത് തന്നെയാണ് റോഷ്‌നി പഠിച്ചതും വളര്‍ന്നതും. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിവ സംസാരിക്കും.
വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ഗംഗാറാം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പെണ്‍കുട്ടിയെ കുറച്ചു വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പോലീസുമായോ ബന്ധപ്പെടണം. കോയിപ്രം പൊലീസ്:+919497947146. വെണ്ണിക്കുളത്തെ മില്ലിലെ തൊഴിലാളിയാണ് ഗംഗാ റാം.