സ്യൂട്ട്‌കെയ്‌സ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പില്‍ തട്ടിയപ്പോള്‍ പെണ്‍കുട്ടി കരച്ചില്‍; ഓടിയെത്തിയ സുരക്ഷാ ജീവനക്കാന്‍ സ്യൂട്ട്‌കെയ്‌സ് തുറന്നപ്പോള്‍ ചുരുണ്ടിരിക്കുന്ന പെണ്‍കുട്ടി; കാമുകിയെ ബോയ്‌സ് ഹോസ്റ്റലില്‍ എത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍
കാമുകിയെ ബോയ്‌സ് ഹോസ്റ്റലില്‍ എത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍
ചണ്ഡീഗഢ്: പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കെയ്‌സിലാക്കി ബോയ്‌സ് ഹോസ്റ്റലിലേക്ക് കടത്താന്‍ ശ്രമിക്കവെ വിദ്യാര്‍ഥി പിടിയില്‍. ഹരിയാണയിലെ സോനിപത്തിലെ ഒ.പി. ജിന്‍ഡാല്‍ സര്‍വകലാശാലയിലാണ് സഭവം. സ്യൂട്ട്‌കെയ്‌സ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പില്‍ തട്ടിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞതോടെയാണ് പദ്ധതി പാളിയതെന്നാണ് വിവരം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാര്‍ഥിയെ പിടികൂടിയത്.
ശബ്ദം കേട്ട ഹോസ്റ്റല്‍ ഗാര്‍ഡുകള്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി, ലഗേജ് തുറക്കുന്നതിനിടെ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ തറയില്‍ വെച്ചിരിക്കുന്ന സ്യൂട്ട്‌കെയ്‌സ് തുറക്കുന്നതും ഇതിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന പെണ്‍കുട്ടി പുറത്തേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹോസ്റ്റലിലുള്ള വിദ്യാര്‍ഥിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഇതേ കോളേജിലെ വിദ്യാര്‍ഥിനിയാണോ സ്യൂട്ട്‌കെയ്‌സില്‍ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.
ഒരു പെണ്‍കുട്ടി സ്യൂട്ട്‌കേസില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ സ്യൂട്ട്‌കേസ് തുറക്കുന്നത് വീഡിയോയില്‍ കാണാം. ഒരു സഹപാഠി ഈ നിമിഷം ക്യാമറയില്‍ പകര്‍ത്തി. സ്യൂട്ട്‌കേസില്‍ ആരോ ഒളിപ്പിച്ചിരിക്കുന്നതായി ഹോസ്റ്റല്‍ ജീവനക്കാരോ സര്‍വകലാശാലാ അധികൃതരോ എങ്ങനെയാണ് അറിഞ്ഞതെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. പെണ്‍കുട്ടിയുടെ വ്യക്തിത്വം സ്ഥിരീകരിച്ചിട്ടില്ല, അവള്‍ അതേ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണോ അതോ പുറത്തുനിന്നുള്ളയാളാണോ എന്ന് വ്യക്തമല്ല.
പെണ്‍കുട്ടി വിദ്യാര്‍ഥിയുടെ കാമുകിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പുറത്തു വന്നു. സംഭവത്തെക്കുറിച്ച് സര്‍വകലാശാലയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കുന്നതും വീഡിയോ റീഷെയര്‍ ചെയ്യുന്നതും. ഐഡിയ നല്ലതായിരുന്നു, പക്ഷേ പാളിപ്പോയി എന്ന് കമന്റ് നല്‍കിയവര്‍ ഒരുപാടുണ്ട്.
അതുപോലെ, ഇങ്ങനെ ഒരു സംഭവം താന്‍ കോളേജില്‍ പഠിക്കുമ്പോഴും ഉണ്ടായിട്ടുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വേറൊരാള്‍ കമന്റ് നല്‍കിയത്, തനിക്കും ഇത് ചെയ്തുനോക്കണം എന്നുണ്ട്. പക്ഷേ, പ്രായം കഴിഞ്ഞു പോയി എന്നായിരുന്നു. വീഡിയോയില്‍, സുരക്ഷാ ജീവനക്കാര്‍ സ്യൂട്ട്‌കേസ് പരിശോധിക്കുന്നതും തുറക്കുമ്പോള്‍ അതിന്റെ ഉള്ളില്‍ പെണ്‍കുട്ടി ഇരിക്കുന്നതും കാണാം.