ഡല്‍ഹി രോഹിണി സെക്ടര്‍ 17 ലെ ചേരിയില്‍ തീപിടിത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു; 500ലധികം വീടുകള്‍ കത്തി നശിച്ചതായി സൂചന; നിരവധി പേര്‍ക്ക് പരിക്ക്
ഡല്‍ഹി രോഹിണി സെക്ടര്‍ 17 ലെ ചേരിയില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി സെക്ടര്‍ 17ലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടര്‍ 17ലാണ് തീപിടിത്തം ഉണ്ടായത്. 500ലധികം വീടുകള്‍ കത്തിനശിച്ചതായാണ് വിവരം.നിലവില്‍ അഗ്‌നിശമന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രദേശത്തെ തീ അണയ്ക്കാന്‍ 20 ഫയര്‍ ടെന്‍ഡറുകളാണ് അഗ്‌നിശമനസേന സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.
രാവിലെ 11:55 ഓടെ യാണ് തീപിടുത്തം ഉണ്ടാകുന്നത്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് തീ വളരെ വേഗത്തില്‍ പടരുകയും, ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറുകണക്കിന് താല്‍ക്കാലിക വീടുകള്‍ കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.