പന്നിയെ തുരത്താന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം വഴിക്കടവ് വെള്ളക്കട്ടയില്‍; പരിക്കേറ്റ രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരം; ഷോക്കേറ്റത് ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങവെയെന്ന് പ്രദേശവാസികള്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തു

Update: 2025-06-07 17:14 GMT

മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. പന്നി ശല്യം തടയാന്‍ വെച്ച വൈദ്യുത കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ കുട്ടിയുടെ നില ഗുരുതരമാണ്.

മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നി ശല്യം തടയാന്‍ വച്ച വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. നാല് പേര്‍ക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സച്ചുവാണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. അഞ്ച് ആണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വഴിയിലുണ്ടായ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവരില്‍ നാല് പേര്‍ക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

Tags:    

Similar News