ഭര്‍ത്താവിനെ കൊലപ്പെടുത്തി; കവര്‍ച്ചയ്ക്ക് ഇരയായായതായി കള്ളമൊഴി; സഹോദരനോട് പറഞ്ഞത് സ്‌ട്രോക്ക് വന്ന് മരിച്ചെന്ന്; പരിശോധിച്ചപ്പോള്‍ ചെവിക്ക് മുറിവേറ്റതായി കണ്ടെത്തി; ഭാര്യയും മകളും രണ്ട് ആണ്‍സുഹൃത്തുക്കളും അറസ്റ്റില്‍

ഭര്‍ത്താവ് സ്‌ട്രോക്ക് വന്ന് മരിച്ചെന്ന് ഭാര്യ, പിന്നാലെ അറസ്റ്റ്

Update: 2025-08-03 12:24 GMT

ദിസ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്വാഭാവിക മരണമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ഭാര്യയും മകളും അറസ്റ്റില്‍. ബോബി സോനോവാള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് ഉത്തം ഗൊഗോയിയെ മകളുമായി ചേര്‍ന്ന് കൊലപ്പെടുത്തിയത്. ജൂലായ് 25ന് ആസാമിലെ ദിബ്രുഗഡിലെ ലഹോണ്‍ ഗാവോണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പക്ഷാഘാതത്താല്‍ മരിച്ചതാണെന്ന് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ മരിച്ച യുവാവിന്റെ സഹോദരന് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന യുവതിയുടെ മകളെയും രണ്ട് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചു വിടാന്‍ ഭര്‍ത്താവ് കവര്‍ച്ചയ്ക്ക് ഇരയായായതായി ബോബി സോനോവാള്‍ കള്ളമൊഴി നല്‍കി. ഭര്‍ത്താവ് മരിച്ചത് പക്ഷാഘാതം മൂലമാണ് എന്നാണ് ഉത്തമിന്റെ സഹോദരനോട് ബോബി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ചെവിക്ക് മുറിവേറ്റതായി സഹോദരന്‍ കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അതിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. തുടര്‍ന്നാണ് ഉത്തമിന്റെ ഭാര്യയെയും മകളെയും മറ്റ് രണ്ട് പേരെയും കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തമിന്റെ ഭാര്യ ബോബിയുമായും മകളുമായും ഈ രണ്ട് ആണ്‍കുട്ടികള്‍ക്കും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ബോബിയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ മകളെയും രണ്ട് ആണ്‍കുട്ടികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ദിബ്രുഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് രാകേഷ് റെഡ്ഡി പറഞ്ഞു.

Tags:    

Similar News