യുവാക്കളെ ഇരയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നിഹിലിസ്റ്റിക് ഭീകര ഗ്രൂപ്പുകളുടെ തീവ്രവാദ ശൃംഖലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തി; മിനിയാപോളിസിലെ കത്തോലിക്കാ പള്ളിയില്‍ രണ്ട് കുട്ടികളെ വെടിവെച്ച് കൊന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഭീകരന്‍
അമേരിക്കയിലെ മിനിയാപോളിസില്‍ ഒരു കത്തോലിക്കാ പള്ളിയില്‍ രണ്ട് കുട്ടികളെ വെടിവെച്ച് കൊന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കൊലയാളിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവാക്കളെ ഇരയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നിഹിലിസ്റ്റിക് ഭീകര ഗ്രൂപ്പുകളുടെ തീവ്രവാദ ശൃംഖലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തിയാണ് ഈ ട്രാന്‍സ്ജെന്‍ഡര്‍ എന്നാണ് കരുതപ്പെടുന്നത്.
പല പേരുകളിലായി അറിയപ്പെടുന്ന ഈ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി സ്‌ക്കൂളുകളിലും മറ്റും കൊലപാതകങ്ങള്‍ നടത്തുന്നവരെ സ്വാധീനിക്കുന്നവരാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്കോ കുട്ടികളുടെ മാതാപിതാക്കള്‍ക്കോ ഇവരെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല എന്നതാണ് കാര്യം. എല്ലാ ഗ്രൂപ്പുകാരും 764 നെറ്റുവര്‍ക്ക് എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ പെട്ടവരാണ് എന്നാണ് കരുതപ്പെടുന്നത്. ഇവരില്‍ പലരും നാസികളോടും വെടിവയ്പ്പുകാരോടും അഭിനിവേശമുള്ളവരുമാണ്. ഈ ഗ്രൂപ്പുകള്‍ പലപ്പോഴും വളരെ ചെറിയ കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡറുകളേയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
അവരെ ക്യാമറയ്ക്ക് മുന്നില്‍ സ്വയം ഉപദ്രവിക്കാനും, മൃഗങ്ങളെ ദുരുപയോഗം ചെയ്യാനും, ലൈവ് സ്ട്രീമിംഗ് നടത്തി സ്വയം ജീവനൊടുക്കാനും പ്രോത്സാഹിപ്പിക്കുന്നു. അക്രമം നടത്തിയ ട്രാന്‍സ്ജെന്‍ഡറായ റോബിന്‍ വെസ്റ്റ്മാന്‍ നല്ലൊരു കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളുടെ വിശ്വാസങ്ങളിലും രീതികളിലുമാണ് വെസ്റ്റ്മാനും താല്‍പ്പര്യം ഉള്ളത്. വെടിവയ്പ്പ് നടന്ന സമയത്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍, വെസ്റ്റ്മാന്‍ എനിക്ക് എന്നെത്തന്നെ കൊല്ലണം' എന്ന് പിറുപിറുക്കുന്നതും അനണ്‍സിയേഷന്‍ കത്തോലിക്കാ സഭയുടെ ഒരു ചിത്രം കുത്തിക്കീറുന്നതായും കാണാം.
വെസ്റ്റ്മാന്‍ ആത്മഹത്യാ ചിന്തകള്‍ പ്രകടിപ്പിക്കുകയും വീഡിയോയിലും എഴുത്തുകളിലും മരിക്കാന്‍ ആഗ്രഹിക്കുന്നതായി വിവരിക്കുകയും ചെയ്തിരുന്നു. ഒരു ട്രാന്‍സായി ജീവിച്ച് മടുത്തു എന്നും ഇയാള്‍ നിരന്തരമായി പറയുമായിരുന്നു. റോബ്ലോക്സ് പോലുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി യുവാക്കളും കുട്ടികളും ഗ്രൂപ്പുകളുടെ കെണികളില്‍ വീഴുന്നു. മെയ് മാസത്തില്‍, 764 ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ ആരംഭിക്കുകയാണെന്ന് എഫ്.ബി.ഐ പ്രഖ്യാപിച്ചിരുന്നു.
ചില ഇരകള്‍ക്ക് ഒമ്പത് വയസ്സ് പോലും പ്രായമുള്ളവരാണെന്നും ലോകമെമ്പാടും ആയിരക്കണക്കിന് ഇരകളുണ്ടാകാമെന്നും എഫ്.ബി.ഐ കരുതുന്നു. വെസ്റ്റ്മാന്റെ കൈയ്യില്‍ നിന്നും ഇത്തരത്തിലുള്ള ചില കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.