സ്വന്തം മകളുടെ മരണ വാര്‍ത്തയറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാനെത്തിയ അച്ഛന്‍; 14 വയസ്സുകാരിയുടെ മൃതദേഹത്തില്‍ അസ്വാഭാവികത; സംസ്‌കാര ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ക്കും മരണകാരണത്തില്‍ സംശയം; ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരം; ശസ്ത്രക്രിയ നടത്തിയ അമ്മയുടെ പങ്കാളിക്കെതിരെ കേസ്
മെക്‌സിക്കോ സിറ്റി: സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്ക് വിധേയയായ 14 കാരി മരിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങൾ വലുതാക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് പെൺകുട്ടിക്ക് ജീവഹാനിയുണ്ടായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകനും ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജനുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഡുറാൻഗോയിൽ നടന്ന സംഭവത്തിൽ പാലോമ നിക്കോൾ അരെല്ലാനോ എന്ന പെൺകുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. തുടർന്ന് തലച്ചോറിൽ നീർക്കെട്ടും ഹൃദയസംബന്ധമായ പ്രശ്നങ്ങളും കാരണം പെൺകുട്ടി കോമയിലാകുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. മരണശേഷം, പെൺകുട്ടിക്ക് കോവിഡ് ബാധിച്ചാണ് മരിച്ചതെന്നായിരുന്നു അമ്മ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, സംസ്കാര ചടങ്ങുകൾക്കിടെ ചില ബന്ധുക്കൾക്ക് മരണകാരണത്തിൽ സംശയം തോന്നി.
പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു. അമ്മയോടൊപ്പമാണ് പാലോമ താമസിച്ചിരുന്നത്. മരണത്തിൽ സംശയം തോന്നിയ പിതാവ് കാർലോസ് അരെലാനോ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൃതദേഹത്തിൽ കണ്ട അസ്വാഭാവികതകളെത്തുടർന്ന് പോലീസ് ഇടപെട്ട് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഇതിൽ നിന്നാണ് ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്. അമ്മയോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മരണത്തിൽ സംശയം തോന്നിയ പിതാവ് കാർലോസ് അരെലാനോ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നുമറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. മൃതദേഹത്തിൽ അസ്വാഭാവികത കണ്ടതോടെ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് ശസ്‌ത്രക്രിയ നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
'ശസ്‌ത്രക്രിയ നടത്തുന്ന വിവരം തന്നോട് പറഞ്ഞിരുന്നില്ല. മകൾക്ക് കൊവിഡ് പിടിപെട്ടതിനാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു എന്നാണ് അറിയിച്ചത്. പിന്നീടാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത്. ഇത് കൊവിഡ് ചികിത്സയ്‌ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. സെപ്‌തംബർ 19നാണ് മകളെ അവസാനമായി കണ്ടത്. സെപ്‌തംബർ 20ന് അവൾ മരിച്ചു' കുട്ടിയുടെ പിതാവ് പറയുന്നു.
ശസ്ത്രക്രിയ നടത്തിയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും, മകൾക്ക് കോവിഡ് ബാധിച്ചെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണെന്നുമാണ് അമ്മ അറിയിച്ചതെന്ന് പിതാവ് പറഞ്ഞു. പിന്നീട് ആശുപത്രിയിലാണെന്നറിഞ്ഞപ്പോൾ കോവിഡ് ചികിത്സയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്‌സിക്കോയിൽ പ്ലാസ്റ്റിക് സർജറിക്ക് പ്രായപരിധി ഇല്ലെങ്കിലും, 18 വയസിൽ താഴെയുള്ളവർക്ക് ശസ്ത്രക്രിയ നടത്തണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്. ഈ സംഭവത്തെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയയാളുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.