സിനിമയിലെ നന്മയൊന്നും ജീവിതത്തിലില്ലേ? 'ഇന്‍സോമ്നിയ'യുടെ പേരില്‍ നടന്നത് വന്‍ ചതി; 35 ലക്ഷം രൂപ തട്ടിയെടുത്തു; കൊച്ചി സ്വദേശിയുടെ പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കുമെതിരെ കേസ്
കൊച്ചി: നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കുമെതിരെ കൊച്ചിയില്‍ കേസ്. ഇന്‍സോമ്‌നിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കൊച്ചി സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദര്‍ശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകന്‍ ജിസ് ജോയ് നാലാം പ്രതിയുമാണ്. ഇന്‍സോമ്‌നിയ പരിപാടിയില്‍ പണം നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി. രണ്ട് ഘട്ടമായി 35 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി പറയുന്നത്.
പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് നടപടിയെടുത്തത്. രണ്ട് ഘട്ടങ്ങളിലായി 35 ലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റിയെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. നിക്ഷേപമായി സ്വീകരിച്ച തുക തിരികെ നല്‍കുകയോ വാഗ്ദാനം ചെയ്ത ലാഭം നല്‍കുകയോ ചെയ്യാതെ വന്നതോടെയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.