സിവില്‍ എഞ്ചിനീയര്‍മാര്‍ പോലീസ് എന്ന് കരുതി രക്ഷപ്പെടാന്‍ നോക്കി; പണി തീരാത്ത അപ്പാര്‍ട്‌മെന്റിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി കാലൊടിഞ്ഞു; പോലീസ് എത്ത പരിശോധിച്ചപ്പോള്‍ 160 കിലോ കഞ്ചാവും, ഒരു കിലോ ഹൈഡ്രോ കഞ്ചാവും, 800 ഗ്രാം രാസലഹരി ഗുളികകളും കൈവശം; പാലക്കാട് സ്വദേശി പിടിയില്‍; ലക്ഷ്യം ഹംപിയില്‍ എത്തുന്ന വിദേശികള്‍

Update: 2025-05-11 05:55 GMT

ബെംഗളൂരു: നിരവധി സംസ്ഥാനങ്ങളിലേക്കുള്ള ലഹരി മരുന്ന് വിതരണത്തിന്റെ ഭാഗമായി 70 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യാത്ര ചെയ്തിരുന്ന പാലക്കാട് സ്വദേശി സച്ചിന്‍ തോമസിനെ (25) ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ആനേക്കല്‍ മേഖലയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

160 കിലോ കഞ്ചാവും, ഒരു കിലോ ഹൈഡ്രോ കഞ്ചാവും, 800 ഗ്രാം രാസലഹരി ഗുളികകളും പൊലീസ് പ്രതിയില്‍നിന്ന് പിടിച്ചെടുത്തു. കുര്‍പൂരിലെ പണിതീരാത്ത അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സംഘം, സിവില്‍ എന്‍ജിനീയര്‍മാരെ പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. സച്ചിന്‍ ഒന്നാം നിലയില്‍ നിന്നും ചാടി കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് എന്‍ജിനീയര്‍മാരുടെ വിവരമനുസരിച്ച് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

വിശാഖപട്ടണത്ത് നിന്നാണ് ലഹരിമരുന്നുകള്‍ എത്തിച്ചതെന്നും, ഹംപിയ്ക്കെത്തുന്ന വിദേശികളാണ് പ്രധാന ഇടപാടുകാരെന്നും സച്ചിന്‍ പൊലീസിനോട് മൊഴി നല്‍കി. അതേസമയം, 7.3 കോടി രൂപയുടെ വിലവരുന്ന 3.5 കിലോ ആംഫിറ്റാമിന്‍ രാസലഹരിയുമായി രണ്ടു ആഫ്രിക്കന്‍ വനിതകള്‍ ബെംഗളൂരുവില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. യുഗാണ്ട, നൈജീരിയ സ്വദേശിനികളായ ഇവരെ ലഹരി കൈമാറ്റത്തിനിടെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 50,000 രൂപയും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ കണ്ടെത്തി. സംഭവങ്ങളോട് പൊരുത്തപ്പെട്ട് ലഹരിമരുന്ന് വിരുദ്ധ അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News