വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ലെന്ന് സൂചന; തിരച്ചില്‍ ഊര്‍ജിതം; 23 യാത്രക്കാര്‍ നീന്തിക്കയറി; അപകടത്തില്‍പ്പെട്ടത് കാട്ടിക്കുന്നില്‍ മരണ വീട്ടില്‍ വന്ന് പാണാവള്ളിയിലേക്ക് ആളുകളുമായി പോയ വള്ളം
വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വള്ളം മറിഞ്ഞു, ഒരാളെ കാണാനില്ല
വൈക്കം: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വേമ്പനാട്ടു കായലില്‍ യാത്രാ വള്ളം മറിഞ്ഞ് അപകടം. 23 യാത്രക്കാര്‍ ഇരുകരകളിലേക്കുമായി നീന്തിക്കയറി. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണന്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ കായലില്‍ നടക്കുകയാണ്. ഉച്ചയോടെയാണ് അപകടം. പാണാവള്ളി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
മരണ വീട്ടില്‍ വന്ന് പാണാവള്ളിയിലേക്കു തിരിച്ചു പോകുകയായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 24 പേര്‍ വള്ളത്തിലുണ്ടായിരുന്നുവെന്നാണു വിവരം. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ടു കരകളിലായി ആളുകളെ രക്ഷിച്ചുവെന്നാണു പൊലീസ് അറിയിച്ചത്. മുറിഞ്ഞപുഴയില്‍ നിന്ന് പാണാവള്ളിയിലേക്ക് കായലിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. കായലില്‍ കാറ്റില്‍ നല്ല ഓളമടിച്ചിരുന്നു. ഇതോടെയാണ് വള്ളം മറിഞ്ഞത്. മറിഞ്ഞ ഉടനെ യാത്രക്കാര്‍ കരകളിലേക്ക് നീന്തിക്കയറുകയായിരുന്നു.
ചെമ്പിനടുത്ത് തുരുത്തേല്‍ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. കരയ്ക്ക് നിന്ന് അധികം ദൂരെയായിട്ടല്ല വള്ളം മറിഞ്ഞിരിക്കുന്നത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാട്ടുകാരുടെയും വൈക്കം അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.