അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തു; ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തര്‍ക്കവും; ഒടുവില്‍ അക്ഷയെ കൊലപ്പെടുത്തി ലിഷോയിയും സംഘവും; പെരുമ്പിലാവില്‍ വില്ലനായത് റീല്‍സ് തര്‍ക്കമെന്ന് പ്രതികളുടെ മൊഴി; ലഹരിക്കടത്തിലേക്കും അന്വേഷണം

അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തു

Update: 2025-03-22 06:22 GMT

തൃശൂര്‍: പെരുമ്പിലാവ് കൊലപാതകം റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തര്‍ക്കവും നടന്നു. ഇതിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പുറത്തുവന്ന വിവരം.

പ്രതികള്‍ എല്ലാവരും ലഹരി കടത്ത് കേസുകളില്‍ അടക്കം പ്രതികളാണെന്ന് പൊലീസ് പറയുന്നു. ലഹരി കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്. തൃശൂര്‍ പെരുമ്പിലാവില്‍ വെള്ളിയാഴ്ച രാത്രയാണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്.

കേസില്‍ മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ ഉള്ള ബാദുഷ അടക്കം നാല് പേര്‍ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ആകാശ്, നിഖില്‍ എന്നിവരാണ് പിടിയിലാണ് മറ്റ് രണ്ട് പേര്‍. റെന്റ് എ കാറിനെ ചൊല്ലി പോര്‍വിളി നടന്നതായും അക്ഷയ് എത്തിയത് വടിവാളുമായാണ്. സമൂഹമാധ്യമങ്ങളിലെ വാക്‌പോരും കൊലയ്ക്കു കാരണമായെന്ന് പൊലീസ് പറയുന്നു.

ഇന്നലെ 8 മണിയോട് കൂടിയാണ് സംഭവം. മരിച്ച അക്ഷയും ഭാര്യയും ചേര്‍ന്ന് ലിഷോയുടെ വീട്ടിലേക്ക് എത്തി. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്ഷയ് തല്ലിത്തകര്‍ത്തു. പിന്നാലെ ലിഷോയും ബാദുഷയും ചേര്‍ന്ന് അക്ഷയെ വെട്ടി. കഴുത്തിലും കൈയ്ക്കും മാരകമായി വെട്ടേറ്റ് അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അക്ഷയ്ക്ക് തലയ്ക്ക് മാത്രം മൂന്ന് വെട്ടാണ് ഏറ്റത്. ഭാര്യയുടെ മുന്‍പില്‍ ഇട്ടായിരുന്നു ക്രൂരമായ കൊലപാതകം. അക്ഷയിന്റെ ചെറുത്തുനില്‍പ്പിനിടെ ബാദുഷയ്ക്കും ഗുരുതരമായി പരിക്കേറ്റു. ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Tags:    

Similar News