ഒറ്റക്കയ്യനാണ്.. ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിക്കുന്നത് 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണം; ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്; വ്യാപക തിരച്ചില്‍ ഊര്‍ജിതമാക്കി; അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് കമ്പി വളച്ച്
ഒറ്റക്കയ്യനാണ്.. ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിക്കുന്നത് 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണം
തിരുവനന്തപുരം: ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്. കൊടും കുറ്റവാളിയാണ് ജയില്‍ ചാടിയിരിക്കുന്നത് എന്നതു കൊണ്ടാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ജയില്‍ ചാടിയത് എന്നാണ് നിഗമനം. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ സെല്ലില്‍ കാണാതായത്.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഒറ്റക്കയ്യനാണ് ഗോവിന്ദച്ചാമി. അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. സെല്ലിലെ കമ്പി വളച്ചാണ് ഇയാള്‍ പുറത്തിറങ്ങിയതെന്ന് സംശയിക്കുന്നു.
കണ്ണൂര്‍ ജയിലില്‍ സംഭവിച്ച ഗുരുതര വീഴ്ച്ചയുടെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. പ്രതിക്ക് പുറത്തുനിന്നും സഹായം ലഭിച്ചുവെന്ന സൂചനകളാണ് പുറത്തുവരുന്നുണ്ട്. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാത്രി ഒന്നേകാല്‍ മണിയോടെ ഗോവിന്ദച്ചാമി മതിലിന് അരികിലേക്ക് എതതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ ജയില്‍ചാടിയെന്ന വിവരം ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത് രാവിലെ അഞ്ച് മണിയോടെയാണ്. എന്നാല്‍ ഈ വിവരം പുറത്തുവിടുന്നതില്‍ അടക്കം അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിഷയം അറിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസിനെ അറിയിച്ചത്. ഇത് ഗുരുതര വീഴ്ച്ചയായി കണക്കാക്കുന്നു. ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് മറ്റുള്ളഴവരുടെ സഹായം ലഭിച്ചിരിക്കാമെന്ന കാര്യം ഉറപ്പാണ്.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
തൃശൂര്‍ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
ട്രെയിനില്‍നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാല്‍, ട്രെയിനില്‍നിന്ന് പെണ്‍കുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.
വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെണ്‍കുട്ടിയെ തള്ളിയിടാന്‍ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടി മരിച്ചു.