രാവിലെ കാണുമ്പോൾ തന്നെ മുഖം തിരിച്ചുനടക്കും; കളിയാക്കാൻ മാത്രം 'വാ' തുറക്കും; ശമ്പളം വെട്ടി കുറച്ച് ക്രൂരത; ഒടുവിൽ എല്ലാം സഹിച്ച് വിരോധം പകയായി മാറി; പൂനയിലെ മിനി ബസ് ദുരന്തത്തിൽ വമ്പൻ ട്വിസ്റ്റ്; ആ നാലു പേരുടെ ജീവനെടുത്തത് ഡ്രൈവർ ബുദ്ധി തന്നെ; കൊലപാതകമെന്ന് തെളിയിച്ച് പോലീസ്!

Update: 2025-03-21 16:31 GMT

പൂനെ: പൂനെയെ തന്നെ ഞെട്ടിപ്പിച്ച മിനി ബസ് ദുരന്തത്തിൽ ഒടുവിൽ വമ്പൻ വഴിത്തിരിവ് സംഭവിച്ചു. കൊലപാതകം തന്നയെന്ന് പോലീസ് തെളിയിച്ചിരിക്കുകയാണ്. മിനി ബസ് കത്തി നാലുപേര്‍ മരിച്ച സംഭവത്തിലെ പ്രധാന വില്ലൻ ഡ്രൈവര്‍ ആണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം രാവിലെയാണ് പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിലെ മിനി ബസിന് തീപിടിച്ച് നാല് ജീവനക്കാരാണ് മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കരണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. പക്ഷെ ഡ്രൈവറുടെ മൊഴിയിലെ വൈരുധ്യം പോലീസിനെ സംശയിപ്പിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശങ്കര്‍ ഷിന്‍ഡെ (63), രാജന്‍ ചവാന്‍ (42), ഗുരുദാസ് ലോകരെ (45), സുഭാഷ് ഭോസാലെ (44) എന്നിവരാണ് സംഭവത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേ ശമ്പളം വെട്ടിക്കുറച്ചതില്‍ നിരാശനായ ഡ്രൈവര്‍ താന്‍ ഓടിച്ചിരുന്ന മിനി ബസിന് തീയിട്ടുണ്ടാക്കിയ അപകടത്തില്‍ നാലുപേരാണ് പൊള്ളലേറ്റ് മരിച്ചത്. പൂനെ നഗരത്തിന് സമീപം ഹിന്‍ജവാ‍ഡിയില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ജനാര്‍ദന്‍ ഹംബാര്‍ഡേകര്‍ എന്നയാളാണ് സഹപ്രവര്‍ത്തകരോടും സ്ഥാപനത്തോടുമുള്ള അരിശം തീര്‍ക്കാന്‍ ഈ ക്രൂരത കാണിച്ചതെന്ന് പിംപ്രി ചിച്ച്വാദിലെ ഡപ്യൂട്ടി പൊലീസ് കമ്മിഷണറായ വിശാല്‍ ഗെയ്​ക്​വാദ് പറഞ്ഞു.

ഓഫീസ് ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം ബസില്‍ കവിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു. ജീവനക്കാരോടുള്ള വിരോധവും തന്‍റെ ശമ്പളം വെട്ടിക്കുറച്ചതുമാണ് ഇങ്ങനെ ഒരു അതിക്രമം നടത്താനുണ്ടായ കാരണം എന്ന് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.

വ്യോമ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിന്‍റേതാണ് ബസ്. കമ്പനിയിലെ ജീവനക്കാരായ 14 പേരെ തൊഴിലിടത്തേക്ക് കൊണ്ടുവരുന്ന ബസിനാണ് ജനാര്‍ദന്‍ തീ കൊളുത്തിയത്. ബെന്‍സീന്‍ അടങ്ങിയ ലായനിയാണ് കൃത്യത്തിനായി പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. ബസിലെ ടോണര്‍ തുടയ്ക്കുന്നതിനുള്ള തുണിയും ജനാര്‍ദന്‍ സൂക്ഷിച്ചിരുന്നു. ബസ് കമ്പനിക്ക് അടുത്തെത്താനായതും ഇയാള്‍ ടോണര്‍ തുടയ്ക്കുന്നതിനുള്ള തുണിക്ക് തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തീയിട്ടതിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പ്രതി ചാടിയിറങ്ങി. 100 മീറ്ററോളം നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ചാടി പുറത്തിറങ്ങുന്നതിനിടയില്‍ ജനാര്‍ദനും പൊള്ളലേറ്റു. ആശുപത്രിയിലെത്തി ചികില്‍സ തേടിയ ജനാര്‍ദനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, ഡ്രൈവര്‍ ബസിന് തീയിട്ടതിനെ തുടര്‍ന്ന് വെന്തുമരിച്ച നാലുപേരുമായും ഇയാള്‍ക്ക് ശത്രുതയുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ശങ്കര്‍ ഷിന്‍ഡെ(63), രാജന്‍ ചവാന്‍(42),ഗുര്‍ദാസ് ലോക്​റെ(45), സുഭാഷ് ഭോസ്​ലെ(44) എന്നിവരാണ് ബസിനുള്ളില്‍ പെട്ടുപോയത്. എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റ് ആറുപേരും പരുക്കുകളോടെ രക്ഷപെട്ടു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പോലീസ് പറഞ്ഞു. 

Tags:    

Similar News