സിഐഎസ്എഫ് ഉദ്യേഗസ്ഥ പ്രണയം നടിച്ച് ചൂഷണം ചെയ്തു; നേരത്തെ വിവാഹം ചെയ്തതാണെന്നും കുട്ടിയുണ്ടന്നുള്ള കാര്യം മറച്ചുവെച്ചു; ലക്ഷങ്ങളുടെ സ്വര്‍ണം തട്ടി; ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

Update: 2025-03-04 04:54 GMT

ബെംചഗളൂരു: സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കബളിപ്പിച്ച് ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് സ്വദേശി ജീവനൊടുക്കി. ഗാസിപുര്‍ സ്വദേശി അഭിഷേക് സിങിനെ(40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ മംഗലൂരുവിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന് മുന്‍പ് ഇയാള്‍ സിഐഎസ്എഫ് ഉദ്യേഗസ്ഥക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ ഇട്ടത്തിന് ശേഷമാണ് മരിച്ചത്. തന്നെ പ്രണയിച്ച് പറ്റിച്ചെന്നും വിവാഹിതയാണെന്നും കുട്ടിയുണ്ടെന്നും മറച്ച് വച്ച് വഞ്ചിച്ചെന്നും വീഡിയോയില്‍ പറയുന്നു. കൂടാതെ തന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ വാങ്ങിയെടുതെന്നും വീഡിയേയായില്‍ ആരോപിക്കുന്നുണ്ട്. സുഹൃത്തുക്കളോടൊപ്പം ഒരു എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അഭിഷേക് സിങ് മംഗളുരുവിലെത്തിയത്. തുടര്‍ന്ന് സിആര്‍പിഎഫ് ഉദ്യേഗസ്ഥയും ഇയാളും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഐഎസ്എഫില്‍ അസിസ്റ്റന്റ് കമാണ്ടന്റയി ജോലി ചെയ്യുന്ന യുവതി, താന്‍ വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച് ബന്ധം സ്ഥാപിച്ചുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മാനസിക പീഡനമേല്‍പ്പിച്ചുവെന്നും വീഡിയോയില്‍ ആരോപിക്കുന്നു. എട്ട് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ വാങ്ങി. യുവതിക്ക് മറ്റ് പലരുമായും സമാന തരത്തില്‍ ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ അഭിഷേക് തന്റെ സഹോദരനെ വിളിച്ച്, യുവതി വിവാഹത്തിന് വിസമ്മതിച്ചുവെന്നും നേരത്തെ വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയെന്നും അറിയിക്കുകയായിരുന്നു. യുവതിയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം മനസിലാക്കിയ ശേഷം മാനസികമായി തകര്‍ന്നുപോയ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയില്‍ ആരോപിച്ചു.

Tags:    

Similar News