മച്ചാനെ..ഞാൻ അല്ലെ ആദ്യം ആ കളർ എടുത്തേ..; അത് ഇങ്ങു തന്നേര്; ശേ അത് എങ്ങനെ ശരിയാവും ബ്രോ.. നിങ്ങൾ വേറെ നോക്ക്; പുതിയ ഷർട്ട് എടുക്കാൻ മെൻസ് വെയറിൽ യുവാക്കൾ; രണ്ടു പേർക്കും ഇഷ്ടമായത് ഒരേ 'കളർ'; വാക്കുതർക്കത്തിന് പിന്നാലെ ചേരിതിരിഞ്ഞ് ഇടി; റോഡിലും ശല്യം; ബഹളം കേട്ട് നാട്ടുകാരും പോലീസും ഓടിയെത്തിയപ്പോൾ സംഭവിച്ചത്!

Update: 2025-03-19 09:47 GMT

കോഴിക്കോട്: പുത്തൻ ഷർട്ട് എടുക്കാൻ മെൻസ് വെയറിൽ ഓടിക്കയറിയതിന് പിന്നാലെ കൂട്ടയിടി. കോഴിക്കോട് ആണ് സംഭവം നടന്നത്. ഒരു പുതിയ ഷർട്ട് എടുക്കാനുള്ള ആഗ്രഹത്തോടെയാണ് രണ്ടുയുവാക്കൾ കടയിൽ കയറിയത്. പക്ഷെ രണ്ടുപേർക്കും ഇഷ്ടമായത് ഒരേ കളർ ആയിരിന്നു അതിനുപിന്നാലെ ആയിരുന്നു കൂട്ടത്തല്ല് തുടങ്ങിയത് . കടയ്ക്ക് ഉള്ളിൽ നടന്ന വാക്കുതർക്കം റോഡ് വരെ വ്യാപിക്കുകയും ചെയ്തു. നാദാപുരം കല്ലാച്ചിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.

ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തതിന്‍റെ പേരില്‍ ടെക്‌സ്റ്റൈല്‍ ഷോറൂമില്‍ വച്ച് തമ്മില്‍തല്ലി യുവാക്കള്‍. സംഘര്‍ഷം പുറത്തേക്കും വ്യാപിച്ചതോടെ പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഇവരെ ഒടുവിൽ തുരത്തിയത്. തുണിക്കടയില്‍ നിന്ന് ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ ഒടുവിൽ കലാശിക്കുകയായിരുന്നു.

ഷര്‍ട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കളും കടയില്‍ നിന്ന് ഒരേ നിറത്തിലുള്ള ഷര്‍ട്ടാണ് എടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് ആദ്യം സംസാരമുണ്ടായത്. പിന്നീട് ഇവര്‍ തമ്മില്‍ അടിപിടിയുണ്ടാവുകയും വിവരമറിഞ്ഞ് ഇരുഭാഗത്ത് നിന്നും വീണ്ടും ആളുകള്‍ സംഘടിച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു.

ഒടുവിൽ സംഘര്‍ഷം പുറത്തേക്ക് നീണ്ടതോടെയാണ് നാട്ടുകാരും പോലീസും ഇടപെട്ട് ഇവരെ തുരത്തിയത്. നാദാപുരം പോലീസ് സ്ഥലത്ത് എത്തിയതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇരു സംഘങ്ങളും തമ്മില്‍ മുന്‍പും സംഘര്‍ഷമുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.

ഇതിന്റെ തുടര്‍ച്ചയായാണ് തുണിക്കടയില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.അതുപോലെ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News