സ്‌കൂളിലെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതിനിടെ അപകടം; കണ്ണിലേക്ക് പൊടി അടിച്ചുകയറി; അസഹ്യമായ വേദന; ചികിത്സാ പരമാവധി നൽകി ഡോക്ടർമാർ; ദളിത് വിദ്യാര്‍ഥിയുടെ നേത്ര കാഴ്ചയ്ക്ക് സംഭവിച്ചത്; അധ്യാപകർക്കെതിരെ മാതാപിതാക്കൾ; വ്യാപക പ്രതിഷേധം; ചെന്നൈയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്നത്!
ചെന്നൈ: സ്‌കൂളിലെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി ചെയ്യുന്നതിനിടെ വിദ്യാർത്ഥിയുടെ കണ്ണിൽ പൊടി അടിച്ചുകയറി കാഴ്ച നഷ്ടപ്പെട്ടതായി വിവരങ്ങൾ. സര്‍ക്കാര്‍ സ്‌കൂളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന ജോലിചെയ്ത ദളിത് വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.
മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ യുവരാജിന്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിന്റെ സ്ഥിതി വളരെ ഗുരുതരമായിട്ടും ആശുപത്രിയില്‍ നേരെത്തെ എത്തിക്കാതിരുന്നതിനാലാണ് കുട്ടിയുടെ കാഴ്ച നഷ്ടമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശുചീകരണ തൊഴിലാളിയുടെ മകനായ യുവരാജ് അടക്കം സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാര്‍ഥികളെ അധ്യാപകര്‍ നിര്‍ബന്ധപൂര്‍വം ജോലിചെയ്യിപ്പിക്കുന്നത് പതിവായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കണ്ണില്‍ പൊടിവീണ് ക്ലാസില്‍ തുടരാന്‍കഴിയാത്ത സ്ഥിതി വന്നിട്ടുപോലും യുവരാജിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. പകരം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞ് അയക്കുകയായിരുന്നു.
അതേസമയം, കുറച്ചുദിവസം മുന്‍പാണ് നടന്നതെങ്കിലും സി.പി.ഐ. ഇപ്പോള്‍ പ്രതിഷേധവുമായി എത്തിയോടെയാണ് സംഭവം ജനങ്ങളുടെ ഇടയിൽ എത്തുന്നത്. യുവരാജിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.പി.ഐ. നേതാക്കള്‍ ആരോപണം ഉയർത്തി. യുവരാജിന് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ ഇപ്പോൾ പോലീസ് അന്വേഷണം തുടരുകയാണ്.