മുറിയെടുത്തത് സുഹൃത്തുക്കളുടെ പേരില്‍; ചിതറികിടക്കുന്നത് മദ്യക്കുപ്പികളും; പീഡനക്കേസ് പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത
മുറിയെടുത്തത് സുഹൃത്തുക്കളുടെ പേരില്‍; ചിതറികിടക്കുന്നത് മദ്യക്കുപ്പികളും
കൊച്ചി: പീഡനകേസ് പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായലിന്റെ മരണത്തില്‍ ദുരൂഹത. ഷാനു എങ്ങനെയാണ് മരിച്ചത് എന്നതില്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷാനുവിനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ കണ്ടെത്തിയത്.
മൃതദേഹം കമിഴ്ന്നു കിടക്കുകയായിരുന്നു. മുറിയില്‍ മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു. ഈ മാസം 11 രണ്ട് സുഹൃത്തകള്‍ക്കൊപ്പമാണ് ഷാനു ഹോട്ടലില്‍ മുറിയെടുത്തത്. സുഹൃത്തുക്കളുടെ പേരിലാണ് മുറി എടുത്തത്. കഴിഞ്ഞ 10 ദിവസമായി ഷാനു ഈ ഹോട്ടലില്‍ താമസിച്ച് വരികയാണ്. രണ്ട് ദിവസം മുന്‍പ് ഒപ്പം ഉണ്ടായിരുന്നവര്‍ പോയിരുന്നു.
ഷാനുവിനെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുഴട പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഒരു ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു ആരോപണം. ഇതേതുടര്‍ന്ന് സംവിധായകനില്‍ നിന്ന് പോലീസ് മൊഴി എടുത്തിരുന്നു. അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം എറണാകുളം ആശുപത്രിയിലേക്ക് മാറ്റും.