ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് മകന്‍; ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ചു; ചുമരില്‍ തലയിടിച്ചു; ബോധം വന്നപ്പോള്‍ ചുറ്റിക പ്രയോഗം; ഒടുവില്‍ ഷെമി സത്യം പറഞ്ഞു; അഫാന്റെ കുറ്റസമ്മതത്തിന് ഉമ്മയുടെ സ്ഥിരീകരണം; വെഞ്ഞാറമൂട്ടില്‍ ഇനി കുറ്റപത്രം
തിരുവനന്തപുരം: ഒടുവില്‍ എല്ലാം ഷെമി തുറന്നു പറഞ്ഞു. അഫാന്‍ പോലീസിനോട് പറഞ്ഞതെല്ലാം ശരിയും ആയി. തന്നെ ആക്രമിച്ചത് മകന്‍ അഫാന്‍ തന്നെയാണെന്ന് ഷെമി പറയുമ്പോള്‍ വെഞ്ഞാറമൂട്ടിലെ കൊലയ്ക്ക് പിന്നിലെ കാരണവും വ്യക്തമാകുകയാണ്. ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാന്‍ പറഞ്ഞു. ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തുഞെരിച്ചെന്നാണ് ഷെമി മൊഴി നല്‍കിയിരിക്കുന്നത്.ഭര്‍ത്താവ് അറിയാതെ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. 50,000രൂപ തിരിച്ചുകൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പോലീസിനോട് വിശദീകരിച്ചു. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.
കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റതാണെന്നായിരുന്നു മുമ്പ് ഷെമി പറഞ്ഞിരുന്നത്. അഫാനെ ജയിലില്‍ നിന്നിറക്കണമെന്ന് അവര്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. 'ഞാന്‍ കട്ടിലില്‍ നിന്ന് വീണതാണ്. എനിക്ക് സംഭവിച്ചതും അതുതന്നെയാണ്. എന്റെ ഓര്‍മയിലും അതുതന്നെയാണ്. പൊലീസുകാര്‍ രണ്ട് തവണ ചോദിച്ചു. എനിക്ക് അന്ന് സ്‌കൂളില്‍ കൊച്ചിനെ വിട്ട കാര്യമൊക്കെ ഓര്‍മയുണ്ട്. അതുതന്നെയാണ് ഞാന്‍ പറഞ്ഞത്.സാറെ എന്റെ കൊച്ചിനെ ഇറക്കാന്‍ പറ്റുമോ. എന്റെ കൊച്ചിനെ ഇറക്കിതരണം. ഇളയവന്‍ മരിച്ചുപോയി, എനിക്ക് മൂത്തമകനേയുള്ളൂ. അവനെയെങ്കിലും എനിക്ക് ഇറക്കിത്തരണം. അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ എന്നേ എന്തെങ്കിലും ചെയ്തേനെ. '- എന്നായിരുന്നു ഷെമിയുടെ മുമ്പുള്ള ആവശ്യം. എന്നാല്‍ ഇന്നലെ പോലീസ് മൊഴി എടുക്കാന്‍ എത്തിയപ്പോള്‍ സത്യം തുറന്നു പറഞ്ഞു. മകന്റെ കുറ്റസമ്മതം അടക്കം തിരിച്ചറിഞ്ഞാണ് ഷെമി ഈ മൊഴി നല്‍കിയത്.
അഫാന്‍ ആദ്യം തന്റെ കഴുത്ത് ഞെരിക്കുകയും പിന്നീട് ചുമരില്‍ തലയടിച്ചുവെന്നും ബോധം വന്നപ്പോള്‍ മകന്‍ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും മൊഴിയില്‍ പറയുന്നു. സംഭവ ദിവസം 50,000രൂപ കടം തിരികെ നല്‍കണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങള്‍ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാന്‍ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. യൂ ട്യൂബില്‍ ഇളയമകനെ കൊണ്ട് ഇതിനായി പലതും സെര്‍ച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നല്‍കി. ആത്മഹത്യാ തീരുമാനം ഉള്‍പ്പെടെ പോലീസിനോട് അഫാന്‍ വിശദീകരിച്ചിരുന്നു. ഇതെല്ലാം ഷെമിയും സ്ഥിരീകരിക്കുകായണ്.
കിളിമാനൂര്‍ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി സത്യം പറഞ്ഞത്. കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്. മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.
അനുജന്‍, കാമുകി, മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഷെമി. അതിനാല്‍ത്തന്നെ കേസില്‍ അവരുടെ മൊഴി നിര്‍ണായകമാണ്.
മൂന്നാംഘട്ട തെളിവെടുപ്പിനിടെ പ്രതി അഫാനും പിതാവ് റഹീമും മുഖാമുഖം വന്നു. വെഞ്ഞാറമൂട് ജംക്ഷനില്‍ വച്ചായിരുന്നു ആകസ്മികമായ കൂടിക്കാഴ്ച. വെഞ്ഞാറമൂട് ജംക്ഷനില്‍ റോഡ് മുറിച്ച് നടക്കുന്നതിനിടയിലാണ് അഫാനെയും കൊണ്ടുള്ള പൊലീസ് വണ്ടി ചീറിപ്പാഞ്ഞ് വന്നത്. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി വണ്ടി അല്‍പനേരം നിര്‍ത്തി. റഹീം നോക്കിയപ്പോള്‍ വാഹനത്തില്‍ അഫാന്‍. അപ്പോള്‍ തന്നെ മുഖം തിരിച്ച് റഹീം നടന്നു. മകനെ കാണേണ്ടെന്ന് റഹീം പറഞ്ഞു. തന്റെ ജീവിതത്തില്‍ അഫാനുണ്ടാക്കിയ നഷ്ടവും ദുരിതവും അത്ര വലുതാണെന്നും അതിനാല്‍ ഒരിക്കലും കാണാന്‍ ശ്രമിക്കില്ലെന്നുമായിരുന്നു റഹീമിന്റെ വാക്കുകള്‍.
സ്വന്തം അനുജനയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയതെങ്ങനെയെന്നും ഉമ്മ ഷമിയെ ക്രൂരമായി അക്രമിച്ചതെങ്ങനെയെന്നും ഭാവ വിത്യാസമില്ലാതെ അഫാന്‍ പൊലീസിനോട് വിവരിച്ചു. കൊല്ലാന്‍ ഉപയോഗിച്ച് ചുറ്റികയും അതിടാനുള്ള ബാഗും വാങ്ങിയ കടകളിലും മുത്തശ്ശിയെ കൊലപ്പെടുത്തി കൈവശപ്പെുടുത്തിയ സ്വര്‍ണമാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കൊലകള്‍ക്കിടയില്‍ സിഗരറ്റ്, പെപ്‌സി, മുളകുപൊടി, എലിവിഷം തുടങ്ങിയവയും അഫാന്‍ വാങ്ങിയിരുന്നു. ഈ കടകളിലും അഫാനെയും കൊണ്ട് പൊലീസ് പോയി. ഏറ്റവും ഒടുവില്‍ ഫര്‍സാനയെ കൊല്ലാനായി ബൈക്കില്‍ കയറ്റി കൊണ്ടു പോയ സ്ഥലത്തായിരുന്നു തെളിവെടുപ്പ്. ശേഷം അഫാനെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ച് കൊണ്ടുപോയി. വീണ്ടും ജയിലിലേക്ക് അയയ്ക്കും.
അഞ്ച് കൊലപാതകങ്ങളിലായി മൂന്ന് കേസുകളാണ് അഫാന്റെ പേരിലുള്ളത്. മൂന്നിലും ഇന്നത്തോടെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇനി എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കും.