ഇന്‍ഫ്‌ലുവന്‍സര്‍ ശില്‍പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി; അടിമാലിയിലെ ഗാരേജില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തു; രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന വണ്ടി ഭൂട്ടാന്‍ വാഹനമാണോ എന്ന് അറിയില്ലെന്ന് ശില്‍പ്പ; രണ്ട് കോടിയോളം വില വരുന്ന വണ്ടി വാങ്ങിയത് 15 ലക്ഷം നല്‍കി; മുമ്പ് കര്‍ണാടക രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നെന്നും യുവതി

ഇന്‍ഫ്‌ലുവന്‍സര്‍ ശില്‍പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി;

Update: 2025-09-24 08:56 GMT

അടിമാലി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പരിശോധന ഇടുക്കി ജില്ലയിലും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ശില്‍പ സുരേന്ദ്രന്റെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. ലാന്‍ഡ് ക്രൂസര്‍ കാറാണ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം സ്വദേശിയായ ശില്‍പയുടെ വാഹനം ഇടുക്കി അടിമാലിയിലെ ഗാരിജില്‍ നിന്നാണ് പിടികൂടിയത്.

ഫെബ്രുവരിയിലാണ് രൂപമാറ്റം വരുത്തുന്നതിനായി ശില്‍പ ലാന്‍ഡ് ക്രൂസര്‍ ഗാരിജില്‍ എത്തിച്ചത്. 5 ലക്ഷം രൂപയുടെ മോഡിഫിക്കേഷന്‍ വാഹനത്തില്‍ ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. ഭൂട്ടാന്‍ വാഹനമാണോ എന്നറിയില്ലെന്നും തനിക്ക് മുന്‍പ് ഈ വാഹനത്തിന് അഞ്ച് ഉടമസ്ഥരുണ്ടായിരുന്നുവെന്നും ശില്‍പ കസ്റ്റംസിന് മൊഴി നല്‍കി.

തിരൂര്‍ സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപയ്ക്കാണ് 2023 സെപ്റ്റംബറില്‍ വാഹനം വാങ്ങിയതെന്ന് ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. അതിന് മുന്‍പ് കോയമ്പത്തൂര്‍, കര്‍ണാടക സ്വദേശികളായിരുന്നു വാഹനത്തിന്റെ ഉടമസ്ഥരെന്നുമാണ് വിശദീകരണം. ക്രമക്കേടുകളെ കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി. വാഹനം കസ്റ്റംസ് പരിശോധിക്കുകയാണ്. ശില്‍പയെയും വിശദമായി ചോദ്യം ചെയ്യും.

പത്ത് വര്‍ഷമായി ഇന്ത്യയിലുള്ള വാഹനമാണ്. ഇതിന്റെ മൂന്ന് ഉടമസ്ഥരെ തനിക്ക് പരിചയമുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ രജിസ്‌ട്രേഷനുണടായിരുന്ന വാഹനം കേരളത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നാണ് ശില്‍പ്പ പറയുന്നത്. ഭൂട്ടാന്‍ വാഹനമാണോ എന്നത് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. 36 കാറുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ളവ തേടുകയാണ് അന്വേഷണസംഘം.

അതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലെന്ന് സംശയിക്കുന്ന രണ്ട് ആഡംബര കാറുകള്‍ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിസാന്‍ പട്രാള്‍ വൈ 60, വൈ 61 കാറുകളാണ് തെരയുന്നത്. രേഖകഖള്‍ പരിശോധിക്കുന്ന മുറക്ക് ദുല്‍ഖറടക്കമുള്ള ആര്‍. സി ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. അതിനിടെ തന്റെ ഉടമസ്ഥതയിലുള്ള ഒരു കാര്‍ മാത്രമാണ് കംസ്റ്റസ് പിടിച്ചെടുത്തതെന്നും എട്ട് കാറുകളെന്നത് തെറ്റായ വിവരമെന്നും നടന്‍ അമിത് ചക്കാലക്കല്‍ പ്രതികരിച്ു.

നിയമനടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ വാഹനങ്ങള്‍ ഉടമകളുടെ തന്നെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റാനാണ് കംസ്റ്റസിന്റെ നീക്കം. സുപര്‍ധനാമ എന്നാണ് ഈ രീതിയുടെ പേര്. കംസ്റ്റംസ് കണ്ടുകെട്ടിയ വാഹനങ്ങള്‍ പുറത്തെവിടെയും ഉപയോഗിക്കാതെ ഉടമകള്‍ വീട്ടില്‍ തന്നെ സൂക്ഷിക്ഷണം. നിരപരാധിത്വം തെളിയിച്ചാല്‍ വാഹനം വിട്ടുനല്‍കും. ഇല്ലാത്തപക്ഷം കംസ്റ്റംസ് സ്ഥിരമായി കണ്ടുകെട്ടും. ഏറെക്കാലം നീളുന്ന നിയമനടപടിയാണ് ഓരോ വാഹന ഉടമകളെയും കാത്തിരിക്കുന്നതെന്ന് ചുരുക്കം.

Tags:    

Similar News