സ്വര്‍ണ ബ്രേസ് ലെറ്റ് അടക്കം സമ്മാനങ്ങള്‍ നല്‍കി പാട്ടിലാക്കി; പന്ത്രണ്ടുവയസുകാരിയെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചത് പലതവണ; 14 വയസുകാരനെയും പീഡിപ്പിച്ചു; തളിപ്പറമ്പില്‍ സ്‌നേഹ മെര്‍ലിന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍
സ്‌നേഹ മെര്‍ലിന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പന്ത്രണ്ടു വയസുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെര്‍ലിന്‍ പോക്‌സോ കുറ്റത്തിന് റിമാന്‍ഡിലായി. നിരവധി തവണയാണ് സ്നേഹ പെണ്‍കുട്ടിയെ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ഭാവ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനകഥയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞ് തുടങ്ങിയത്.
സ്‌നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്‌സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. 12-കാരിയായ കുട്ടിക്ക് പുറമെ, 14 വയസുള്ള ആണ്‍കുട്ടിയേയും സ്‌നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. അതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പില്‍ സി.പി.എം വിട്ട് സി.പി.ഐ യില്‍ ചേര്‍ന്ന കോമത്ത് മുരളിധരനെ തളിപ്പറമ്പ് നഗരത്തില്‍ വെച്ചു മര്‍ദിച്ച കേസിലെ പ്രതിയാണ് സ്‌നേഹ.