'മകൻ വീട്ടിൽ എത്തിയാൽ അമ്മയുടെ നിലവിളി കേൾക്കാം..'; അന്വേഷണത്തിൽ തെളിഞ്ഞത് കണ്ണില്ലാ ക്രൂരത; ആലുവയില്‍ ലഹരിക്കടിമയായ മകന്‍ സ്വന്തം പെറ്റമ്മയെ ബലാത്സംഗം ചെയ്തു; 23-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
എറണാകുളം: ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിൽ ഇപ്പോൾ കൊടും ക്രൂരതകൾ നിറഞ്ഞ സംഭവങ്ങളാണ് നടക്കുന്നത്. എത്ര പരിശോധനകൾ നടത്തി ഇതിന്റെ ഉപയോഗം കുറയ്ക്കാൻ നോക്കിയാലും ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇപ്പോഴിതാ ആലുവയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വന്തം പെറ്റമ്മയെ ലഹരിക്കടിമയായ മകൻ ബലാത്സംഗം ചെയ്തു.
പീഡനം തുടർന്നതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് 23-കാരനായ മകനെ ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മകൻ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നാണ് അമ്മ പരാതി നൽകിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്ത മകനെ റിമാൻഡ് ചെയ്തു. പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് വെളിപ്പെടുത്തി.
മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിൽ വരുമ്പോൾ അമ്മയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് നാട്ടുകാർ മൊഴി നൽകി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് അന്വേഷണ ഘട്ടത്തിൽ എന്ന് പോലീസ് അറിയിച്ചു. ആലുവ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അമ്മയും അച്ഛനും രണ്ട് ആണ്‍മക്കളുമാണ് വീട്ടില്‍ താമസം. അറസ്റ്റിലായ മകന് പുറമെ 24 വയസുളള മറ്റൊരു മകന്‍ കൂടിയുണ്ട് ദമ്പതികള്‍ക്ക്.