'ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല; ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു; എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു; എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി; ഞാന്‍ പോകുന്നു, അമ്മയും ചേട്ടനും എന്നോട് ക്ഷണിക്കണം, ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ..'; ഹൃദയം തകര്‍ന്ന സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
'ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നി
കോതമംഗലം: കോതമംഗലത്ത് മതം മാറാന്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ കേസെടുക്കും. സോന എല്‍ദോസിന്റെ മരണത്തിലാണ് പറവൂര്‍ സ്വദേശി റമീസിനെതിരെ പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നത്. യുവാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി റമീസാണെന്നും വ്യക്തമാക്കുന്നു.
പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ റമീസിനും കുടുംബത്തിനുമെതിലെ പ്രത്യക്ഷ തെളിവുകളാണ്. മതം മാറാന്‍ പ്രേരിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി കത്തിലൂടെ വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട പുരുഷന്‍ ചതിച്ചുവെന്ന വികാരതിതലാണ് സോന ആത്മഹത്യ ചെയ്തിരിക്കുന്നത്. താന്‍ ഇഷ്ടപ്പെട്ട ആണ്‍സുഹൃത്ത് ഇമ്മോറല്‍ ട്രാഫിക്കിന്റെ വഴിയേ പോയത് അടക്കം പെണ്‍കുട്ടിക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ടിടിസി വിദ്യാര്‍ഥിനിയായിരുന്നു സോന.
സോന എഴുതിയ ആത്മഹത്യാ കുറിപ്പ് ഇങ്ങനെയാണ്:
'' ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ, അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാരേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെ കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു.
റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ വീട്ടില്‍ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകല്‍ച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടകാരന്‍ എന്റെ കൂടെ വരാമെന്ന് പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രുരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്‌നേഹമോ റമീസില്‍ ഞാന്‍ ഖണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി.വീട്ടില്‍ ഇിയും ഒരു ബാധ്യതയയി നില്‍ക്കാന്‍ സാധിക്കുന്നില്ല. അപ്പന്റെ മറണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ചേര്‍ന്ന് ഇന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഞാന്‍, പോകുന്നു.. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകാവൂ..
എന്ന് സോന എല്‍ദോസ്. ''
സോനയുടെ ആത്മഹത്യ കുറിപ്പ് അടക്കം കണ്ടെടുത്തതോടെയാണ് കുടുംബം റമീസിനെതിരെ രംഗത്തുവന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് റമീസ്. ഇയാള്‍ക്കെതിരെ ഉടന്‍ പോലീസ് കേസെടുക്കും. അതേസമയം റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
'കോളേജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്റെ വാപ്പയും ഉമ്മയും വീട്ടില്‍ വന്നു. കല്യാണം കഴിക്കണമെങ്കില്‍ മതം മാറണമെന്നും ഇല്ലെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതംമാറാമെന്ന് സോന അവരോട് പറഞ്ഞു. ഈ സമയം അച്ഛന്‍ മരിച്ച് 40 ദിവസം കഴിഞ്ഞതേയുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങള്‍ പറഞ്ഞു'- സോനയുടെ സഹോദരന്‍ പറഞ്ഞു.
'ഇതിനിടെ റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് ലോഡ്ജില്‍ നിന്നുപിടിച്ചു. എന്നിട്ടും അവള്‍ ക്ഷമിച്ചു. ഇനി രജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്ന് അവള്‍ റമീസിനോട് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടില്‍ പോയി. അവിടെ നിന്ന് റമീസ് സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ കുടുംബക്കാരും കൂട്ടുകാരും ഉണ്ടായിരുന്നു. സോനയെ റൂമില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. മാനസികമായും പീഡിപ്പിച്ചു. മതംമാറാന്‍ പൊന്നാനിയിലേക്ക് പോകാന്‍ വണ്ടി റെഡിയാക്കി നിര്‍ത്തിയേക്കുന്നുവെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചത്. എന്നാല്‍ അപ്പോള്‍ മതം മാറാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള്‍ ജീവനൊടുക്കിയത്'- സോനയുടെ സഹോദരന്‍ പറഞ്ഞു.