ഗുളിക നല്‍കി ബോധം കെടുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; ഭര്‍തൃവീട്ടുകാരെ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; പല തവണയായി തട്ടിയെടുത്തത് 61 ലക്ഷം രൂപ: മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

ഗുളിക നല്‍കി ബോധം കെടുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; ഭര്‍തൃവീട്ടുകാരെ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; പല തവണയായി തട്ടിയെടുത്തത് 61 ലക്ഷം രൂപ: മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

Update: 2025-02-10 00:25 GMT

ചാവക്കാട്: ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ കെണിയില്‍പ്പെടുത്തി പീഡിപ്പിച്ച മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷക്കീര്‍ (37) എന്നിവരെയാണ് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുക ആയിരുന്ന യുവതിയെ ഇവര്‍ തന്ത്ര പൂര്‍വ്വം കെണിയില്‍ വീഴ്ത്തുക ആയിരുന്നു.

ഇരുവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണ് ഷക്കീര്‍ എത്തിയത്. തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നല്‍കി ബോധം കെടുത്തിയ ശേഷം യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും പണം കൈക്കലാക്കുകയുമായിരുന്നു.

പിന്നീടാണ് മന്ത്രവാദിയാണെന്നും ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീന്‍ യുവതിയുടെ വീട്ടിലെത്തുന്നത്. ഇയാളും യുവതിക്ക് മരുന്നു നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി.

യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. എസ്‌ഐമാരായ ടി.സി.അനുരാജ്, വിഷ്ണു എസ്.നായര്‍, സീനിയര്‍ സിപിഒ അനീഷ് വി.നാഥ്, സിപിഒമാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Tags:    

Similar News