രാവിലെ ഹോസ്റ്റലിനുള്ളിൽ തുരുതുരാ വെടിയുതിർക്കുന്ന ശബ്ദം; നിലവിളി കേട്ട് വാർഡൻ അടക്കം ഓടിയെത്തി; മുറി തുറന്നപ്പോൾ ഭയാനക കാഴ്ച; ഫോറൻസിക്കും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഇരച്ചെത്തി; കരച്ചിൽ അടക്കാൻ കഴിയാതെ കൂട്ടുകാർ; മൂന്നാം കണ്ണ് പരിശോധനയിൽ പോലീസിന് ഞെട്ടൽ!
പട്ന: അജ്ഞാതരുടെ വെടിയേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ടതായി വിവരങ്ങൾ. ബിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാവിലെ ഹോസ്റ്റലിനുള്ളിൽ നിന്നും തുരുതുരാ വെടിയുതിർക്കുന്ന ശബ്ദം കേട്ടാണ് വാർഡൻ അടക്കം ഓടിയെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ പോലീസ് ഉൾപ്പടെ ഉള്ളവർ സ്ഥലത്ത് എത്തുകയും ചെയ്തു. പ്രതികൾക്കായുള്ള അന്വേഷണം ഉർജ്ജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി.
ബിഹാറിലെ പട്നയിലാണ് 21 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. പട്‌നയിലെ സെയ്ദ്പൂർ ഹോസ്റ്റലിലാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടത്. നവാഡ ജില്ലയിലെ വാരിസലിഗഞ്ച് ബ്ലോക്ക് സ്വദേശിയായ ചന്ദൻ ആണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പട്‌ന സർവകലാശാലയിലെ പേഴ്‌സണൽ മാനേജ്‌മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് വിഭാഗത്തിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു മരിച്ച ചന്ദൻ.
വെള്ളിയാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. സെയ്ദ്പൂർ ഹോസ്റ്റലിൽ ഒരാൾക്ക് വെടിയേറ്റതായി ബഹാദൂർപൂർ പൊലീസിന് വിവരം ലഭിച്ചത്. വ്യക്തിപരമായ തർക്കത്തിനിടെയാണ് ചന്ദന് വെടിയേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എഎസ്പി അതുലേഷ് ഝാ പറഞ്ഞു. പരിശോധനക്കായി ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ റെയ്ഡുകൾ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്ത് വരികയാണ്. എല്ലാ കോണിലും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് ബീഹാർ പോലീസ് വ്യക്തമാക്കി.