പര്‍ദ്ദ ധരിച്ചെത്തിയയാള്‍ ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനും കുത്തേറ്റു; പിന്നാലെ കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തി; സമീപത്ത് നിര്‍ത്തിയിട്ട കാറിലും ചോരപ്പാടുകള്‍; കൊലയാളി ജീവനൊടുക്കിയതായി സൂചന

കൊല്ലത്ത് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

Update: 2025-03-17 15:33 GMT

കൊല്ലം: കൊല്ലം ഉളിയകോവിലില്‍ കോളേജ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ഫെബിന്‍ ജോര്‍ജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ രണ്ടാം വര്‍ഷ ബി സി എ വിദ്യാര്‍ത്ഥിയാണ്.

കാറില്‍ എത്തിയ ആളാണ് ഫെബിനെ കൊലപ്പെടുത്തിയത്. പര്‍ദ്ദ ധരിച്ചെത്തിയയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു. പ്രതി സഞ്ചരിച്ച കാര്‍ കടപ്പാക്കടയിലെ റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തിയ ആള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായാണ് സൂചന.

കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഫെബിന്റെ അച്ഛനും കുത്തേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബിന്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.

പിന്നാലെ കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രെയിന്‍ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കൊല്ലത്ത് കൊല്ലപ്പെട്ട ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ കൊലയാളിയുടേതാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിനെ കാറിലെത്തിയ ആള്‍ കുത്തിക്കൊലപ്പെടുത്തിയത്.

പര്‍ദ ഇട്ടുവന്ന വ്യക്തിയാണ് ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭ ഫുഡ് ഡെലിവറി ബോയ് ആയും ഫെബിന്‍ ജോലി ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News