50 വയസ്സുള്ള ഷീജയും; 32കാരന്‍ സജിയും; ഉളളൂരിലെ രമാ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി; തൊട്ടടുത്ത ഹോസ്റ്റലില്‍ താമസം; കൊറോണ കാലത്ത യാത്രകള്‍ ഓട്ടോയിലായപ്പോള്‍ തുടങ്ങിയ സൗഹൃദം; അഴുക്ക പടങ്ങള്‍ കാട്ടി ഭീഷണി തുടര്‍ന്നു; ബ്ലാക് മെയിലിംഗിനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങിയത് പ്രതികാരമായോ? കൈമനത്തെ ഷീജയുടെ മരണത്തില്‍ ദുരൂഹത മാത്രം

Update: 2025-05-16 09:29 GMT

തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സുഹൃത്തായ സജികുമാറിൽ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീഷണി നേരിട്ടിരുന്നെന്നും, ഇതിനാൽ രണ്ട് ദിവസമായി ഷീജ ജോലിയ്ക്ക് പോയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ഷീജയുടെ ചിത്രങ്ങൾ കാട്ടിയാണ് സജികുമാർ ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. ബന്ധുവാണ് ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജയുടേത് ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഓട്ടോ ഡ്രൈവറായ സജികുമാർ പോലീസിന്റെ കസ്റ്റഡിയിലാണ്.

സംഭവത്തെ കുറിച്ച് ഷീജയുടെ സഹോദരൻ പറയുന്നത്

'രാവിലെയാണ് സംഭവം അറിഞ്ഞത്. ഷീജ നേരിട്ട് പേഴ്സ് അടക്കമുള്ള. നിരവധി യുവതികളുമായി സജികുമാറിന് ബന്ധമുണ്ട്. സജികുമാർ ഉപദ്രവിച്ചിരുന്നതായി അമ്മയോട് പറഞ്ഞിരുന്നു. ഷീജയുടെ കയ്യിൽ നിന്നും പല തവണയായി വലിയ തുക സജികുമാർ വാങ്ങിയിരുന്നു. ഇത് കാരണം ഷീജ വലിയ മാനസ്സിക സമ്മർദ്ദം നേരിട്ടിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. സജികുമാർ ക്രിമിനൽ പശ്ചാത്തലമുള്ളൊരാളാണ് സജികുമാർ. കൈമനത്തെ ഓട്ടോ ഡ്രൈവറാണ് ഇയാൾ. മരണത്തിൽ അസ്വാഭികതയുണ്ടെന്നും സഹോദരൻ ആരോപിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് ഷീജയുടെ ബന്ധു പറയുന്നത്

ഉള്ളൂരിലെ രമ ടെക്സ്റ്റൈൽസിലാണ് ഷീജ ജോലി ചെയ്തിരുന്നത്. കൊറോണ സമയത്താണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്‌. ഈ കാലയളവിൽ കൈമനത്ത് നിന്നും വീട്ടിലേക്ക് സജികുമാറിന്റെ ഓട്ടോയിലാണ് വീട്ടിലേക്ക് വന്നിരുന്നത്. ഈ അടുപ്പം വീട്ടുകാർക്ക് പോലും ഇഷ്ടമായിരുന്നില്ല. സഹോദരന്റെ താക്കീത് പോലും ഷീജ കാര്യമാക്കിയില്ല. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നപ്പോളുള്ള ചിത്രങ്ങൾ സജികുമാറിന്റെ പക്കലുണ്ട്. ഈ ചിത്രങ്ങൾ കാട്ടി ഷീജയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. രമ ടെക്സ്റ്റൈൽസിന്റെ സമീപത്തുള്ള ഹോസ്റ്റലിലാണ് യുവതി താമസിച്ചിരുന്നത്. സജികുമാർ ഷീജയെ കടയിലെ ഫോണിലും, നേരിട്ടെത്തിയും ഭീഷണിപെടുത്തിയിരുന്നു. ഇതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷീജ കടയിൽ പോയിരുന്നില്ല. ഷീജയുടെ ചിത്രങ്ങൾ കൈമനം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്കെല്ലാം അയച്ചിരുന്നു എന്ന് സജികുമാർ പറഞ്ഞിരുന്നു. പോലീസിനെ സമീപിക്കാൻ ഇരിക്കവെയാണ് സംഭവമുണ്ടായത്.

കരമന പൊലീസ് ആണ് സജികുമാറിനെ കസ്റ്റഡിയിൽ എടുത്തത്. മരണത്തിലെ ദുരൂഹതയിൽ പോലീസ് ഇയാളുടെ മൊഴിയെടുക്കും. സംഭവം നടന്നതിനു ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി പത്തോടെ നിലവിളി ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സമീപത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Tags:    

Similar News