മകൻ ഭാര്യയുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്; അവൻ വലിയ വിഷമത്തിലായിരുന്നു; മരിക്കുന്നതിന് തൊട്ടുമുമ്പ് പൂജയുമായി സംസാരിച്ചിരുന്നു; വാക്കു തർക്കത്തിന് പിന്നാലെ ജീവനൊടുക്കി; യുവാവിന്‍റെ മരണത്തില്‍ വെളിപ്പെടുത്തലുമായി അച്ഛന്‍; അങ്ങനെ ഒന്നുമില്ലെന്ന് പോലീസ്; അടിമുടി ദുരൂഹത!

Update: 2025-04-07 11:44 GMT

ബെംഗളൂരു: യുവാവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി അകന്ന് താമസിച്ചിരുന്ന യുവവാണ്‌ ജീവനൊടുക്കിയത്. ഇപ്പോഴിതാ, മകന്റെ മരണത്തിൽ കൂടുതൽ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് പിതാവ്. മകൻ ഭാര്യയുമായി പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും. കുറെ ദിവസങ്ങളായി അവൻ വലിയ വിഷമത്തിലായിരുന്നുവെന്നും പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യയുമായി സംസാരിച്ചു ശേഷമാണ് മകൻ ജീവനൊടുക്കിയതെന്നും അദ്ദേഹം പറയുന്നു.പക്ഷെ പോലീസ് പറയുന്നത് മറ്റൊരു സംഭവമാണ്.കേസിൽ അടിമുടി ദുരൂഹത ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരില്‍ 40 കാരനായ മാര്‍ക്കറ്റിങ് പ്രൊഫഷണല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കി പിതാവ്. മകന്‍ മരിക്കുന്നതിന് മുമ്പ് ഭാര്യയുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും അതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രശാന്ത് നായര്‍ എന്ന യുവാവിനെയാണ് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ബെഗളൂരുവിലെ ഒരു കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു പ്രശാന്ത്. ഇയാള്‍ക്ക് എട്ട് വയസ് പ്രായമുള്ള ഒരു മകളുണ്ട്. ഒരു വര്‍ഷമായി പ്രശാന്ത് ഭാര്യ പൂജ നായരുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷമായി. മകനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പിതാവ് തിരഞ്ഞു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് മകന്‍ ഭാര്യയുമായി ഫോണിലൂടെ വാക്കുതര്‍ക്കംഉണ്ടായെന്നാണ് പിതാവ് പറയുന്നത്.

അതിനിടെ, ആത്മഹത്യയ്ക്ക് പൂജ നായര്‍ ആണ് കാരണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഒരു വര്‍ഷമായി പ്രശാന്തുമായി പിരിഞ്ഞു താമസിക്കുന്ന പൂജയ്ക്കെതിരെ അത്തരത്തിലുള്ള ആരോപണങ്ങള്‍ ഇല്ലെന്നും നോര്‍ത്ത് ബെഗളൂരു പോലീസ് വ്യക്തമാക്കി. ദാമ്പത്യപ്രശ്നങ്ങള്‍ കൊണ്ടുള്ള മാനസിക സമ്മര്‍ദമാണ് മകന്‍റെ മരണ കാരണമെന്നും എന്നാല്‍ ആരെയും സംശയിക്കുന്നില്ലെന്നുമാണ് പ്രശാന്തിന്‍റെ അച്ഛന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News