രണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായി; മെയിന്‍ പരീക്ഷ തോറ്റിട്ടും പ്രതീക്ഷ കൈവിട്ടില്ല; പേഴ്‌സണല്‍ ഡയറിയില്‍ ആ സൈക്കോ കുറിച്ചിരുന്നത് 'സുകാന്ത് സുരേഷ് ഐഎഎസ്' എന്ന്; മൂന്ന് വനിതാ ഐബി ഉദ്യോഗസ്ഥരുമായി ഒരേ സമയം അടുപ്പം സൂക്ഷിച്ച 'റോമിയോ'; പോലീസിനൊപ്പം അന്വേഷിച്ചിറങ്ങി ഐബിയും; അവസാന കോളില്‍ ട്രാക്കിലെ ആത്മഹത്യ ആദ്യം അറിഞ്ഞതും സുകാന്ത്
കൊച്ചി: ഐ ബി ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ടക്കാരിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ ഐബിയ്ക്ക്. ആരോപണ വിധേയനായ സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങള്‍. പത്തനംതിട്ടക്കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്തനംതിട്ടക്കാരി ഉള്‍പ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്ന് കൈരളി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് തിരുവനന്തപുരത്തുകാരിയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്. തിരുവനന്തപുരത്തുകാരിയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സുകാന്തിനെ കണ്ടെത്താന്‍ ഐബി വിപുലമായ തിരച്ചില്‍ നടത്തുന്നില്ല. അണ്‍ ഓതറൈസ്ഡ് ആബ്‌സന്റായ സുകാന്തിനെ പുറത്താക്കാന്‍ വേണ്ടി കൂടിയാണ് ഇത്. അകാരണമായി അവധിയില്‍ പോയെന്ന വരുത്താന്‍ സുകാന്തിന്റെ ഒളിവുകാലത്തിലൂടെ കഴിയുമെന്നാണ് ഐബി വലിയിരുത്തല്‍.
രണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിന്‍ പരീക്ഷയില്‍ പരാജയം നേരിട്ടിട്ടും സിവില്‍ സര്‍വീസ് മോഹം സുകന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐ.എ.എസ് എന്ന് എഴുതിയ പഴ്‌സണല്‍ ഡയറി മുറിക്കുള്ളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സിവില്‍ സര്‍വീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്. എന്നാല്‍ വിവാഹം നടത്തണമെന്നായിരുന്നു പത്തനംതിട്ടക്കാരിയുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഇയാള്‍ യുവതിയോട് പരുഷമായി പെരുമാറിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മേഘയ്ക്ക് ലഭിച്ചിരുന്ന ശമ്പളം മുഴുവനായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. യുവതിയ്ക്ക് ദൈനംദിന ചിലവുകള്‍ക്കായി 1000 രൂപയും പതിനയ്യായിരം രൂപയും ഈ മാസങ്ങളില്‍ സുകാന്ത് അയച്ചതിന്റെ ബാങ്ക് ട്രാന്‍സാക്ഷന്‍ രേഖകളും അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്.
യുവതി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം രാത്രി ഒമ്പതരക്കും 11 മണിക്കും ഇടയില്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ശ്രമിക്കവെ വിഐപി സന്ദര്‍ശനത്തിന്റെ ഭാഗമായി ഐ ബി ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലേക്ക് പോകേണ്ടി വന്നു. ലൈംഗിക ചൂഷണത്തിന് വിധേയയായ 24കാരി വിവാഹത്തില്‍ നിന്ന് സുകാന്ത് പിന്മാറിയതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സെക്കന്റുളുടെ മാത്രം ദൈര്‍ഘ്യമുള്ള മേഖയുടെ അവസാന ഫോണ്‍കോളുകള്‍ സുകാന്തുമായി ആയിരുന്നു. ജീവനൊടുക്കാന്‍ പോകുന്ന വിവരം സുകാന്തിനെ അറിയിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതിന് ശേഷമാണ് തീവണ്ടിക്ക് മുമ്പിലേക്ക് യുവതി ചാടിയത്.
ഐബി ചട്ടങ്ങള്‍ ലംഘിച്ച് സുകാന്ത് ഇപ്പോഴും ഒളിവില്‍ തന്നെ തുടരുകയാണ്. ലീവ് അഡ്രസ്സ് പോലും നല്‍കാതെയാണ് സുകാന്ത് അവധിയില്‍പോയിരിക്കുന്നത്. അവധിക്കു പോകുന്ന ഉദ്യോഗസ്ഥന്‍ ലീവ് അഡ്രസ്സ് നല്‍കണമെന്നാണ് ചട്ടം ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാനാണ്. എന്നാല്‍ അവധി അപേക്ഷയോ, ലീവ് അഡ്രസ്സോ ഇല്ലാതിരുന്നിട്ടും സുകാന്തിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറാകാത്തതില്‍ കുടുംബത്തിന്റെ പരാതി ഉയരുന്നുണ്ട്. ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛന്‍ പൊലിസിന് കൈമാറി. പൊലിസിന് മുന്നില്‍ ബന്ധുക്കള്‍ തെളിവുകള്‍ നല്‍കി. ഈ സാഹചര്യത്തിലാണ് പ്രതി ചേര്‍ക്കാനുള്ള നീക്കം. പ്രതി ചേര്‍ത്താല്‍ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.