ലഹരി വസ്തു വാങ്ങാന്‍ സുലേഖ ബീവി തന്റെ പെന്‍ഷന്‍ പണം നല്‍കിയില്ലെന്ന വൈരാഗ്യത്തില്‍ ഷാനവാസ് കൊലപാതകം നടത്തി; ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്; പ്രതിയുടെ അമ്മയുടെ ആത്മഹത്യാ ശ്രമവും; സംഭവം പുറത്ത് അറിഞ്ഞത് ഇങ്ങനെ
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. ചവറ വട്ടത്തറ ക്രസന്റ് മുക്കില്‍ കണിയാന്റെയ്യത്ത് വീട്ടില്‍ സുലേഖ ബീവിയാണ് (78) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറുമകനായ ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയെ കൊന്നശേഷം ഷാനവാസ് കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.
മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു. വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോള്‍ ഷാനവാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലഹരിവസ്തു വാങ്ങാന്‍ സുലേഖ ബീവി തന്റെ പെന്‍ഷന്‍ പണം നല്‍കിയില്ലെന്ന വൈരാഗ്യത്തില്‍ ഷാനവാസ് കൊലപാതകം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് ഷാനവാസിന്റെ ഉമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഷാനവാസിന്റെ ഉമ്മ മുംതാസ് സമീപത്തെ വിവാഹ സത്കാരത്തിന് പോയ സമയം മുംതാസിന്റെ സഹോദരന്‍ ഹുസൈന്‍ വീട്ടിലെത്തിയപ്പോള്‍ കതക് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വീട്ടിലുള്ളവരെ വിളിച്ചിട്ടും തുറന്നില്ല. അകത്തേക്ക് നോക്കിയപ്പോള്‍ വീട്ടിനുള്ളില്‍ ആരോ ഒരാള്‍ ഉണ്ടന്ന് മനസിലായി. തുടര്‍ന്ന് ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ കതക് ബലമായി തുറന്ന് അകത്ത് കടക്കുന്നതിനിടെ ഷാനവാസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
സംശയം തോന്നിയ ഹുസൈനും നാട്ടുകാരും ഷാനവാസിനെ പിടിച്ചുവച്ചു. ലഹരി ഉപയോഗിച്ചതിന്റെ ഉന്മാദാവസ്ഥയില്‍ ആയിരുന്നു. സുലേഖയെ കണ്ടെത്താനിയില്ല. കട്ടിലിനിടയില്‍ നോക്കിയപ്പോള്‍ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചവറ പൊലീസില്‍ വിവരം അറിയിച്ചു.ഈ സമയം വിവാഹ സത്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുംതാസ് വിവരം അറിയുന്നത്. തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം.
പൊലീസെത്തി ഷാനവാസിനെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഷാനവാസിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുള്ളുണ്ട്. പ്രതികുറ്റം സമ്മതിച്ചു.