കല്യാണ മണ്ഡപത്തിൽ വിവാഹ സത്ക്കാരത്തിനെത്തി; പതുങ്ങി നിന്ന് കുഞ്ഞുങ്ങളുടെ പാദസരവുമായി മുങ്ങി; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; 59കാരിയെ പിടികൂടി പോലീസ്; കരമന സ്വദേശിനി ഗിരിജ നിരവധി മോഷണ കേസുകളിലെ പ്രതി

Update: 2025-07-04 16:33 GMT

തിരുവനന്തപുരം: വിവാഹ സത്ക്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച് കടന്ന സ്ത്രീയെ പോലിസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ (59) ആണ് നേമം പോലീസിന്റെ പിടിയിലായത്. സിസിടി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ എന്ന് പോലിസ് പറഞ്ഞു. കാരയ്ക്കാമണ്ഡപത്തിന് സമീപമുള്ള വിവാഹ സത്ക്കാര വേദിയിലെത്തി ഇവർ രണ്ട് കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച് കടന്നത്.

ഇക്കഴിഞ്ഞ 29 നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ നേമം പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിവാഹ സത്ക്കാര വേദിയിലെയടക്കം സിസിടിവി പരിശോധിച്ചപ്പോൾ ഇവർ മോഷണം നടത്തുന്ന ദൃശ്യങ്ങളടക്കം ലഭ്യമായി. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇവർ ഒരു ഭാഗത്ത് പതുങ്ങി നിൽക്കുന്നതും പിന്നീട് മോഷണം നടത്തി മടങ്ങുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതോടെ പോലീസ് പ്രതിക്കായി അന്വേഷണത്തെ വ്യാപിപ്പിച്ചു. മറ്റ് ദൃശ്യങ്ങളും ഇവർ സഞ്ചരിച്ച കെഎസ്ആർടിസി ബസുമടക്കം പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.

ചോദ്യം ചെയ്യലിൽ മറ്റൊരു പാദസ്വര മോഷണ വിവരവും പുറത്ത് വന്നു. മോഷണ ശേഷം നഗരത്തിലെ ജ്വല്ലറിയിൽ ഉരുപ്പടികൾ വില്പന നടത്തിയിരുന്നു. ഇത് പ്രതിയുമായെത്തി പോലീസ് കണ്ടെടുത്തു. മുക്കാൽ പവന്‍റെയും അര പവന്‍റെയും പാദസരങ്ങളും ആണ് ഇവർ മോഷ്ടിച്ചത്. ഇവരുടെ പേരിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. നേമം ഇൻസ്പെക്ടർ ഓഫ് പോലീസ് രഗീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രജീഷ് ഉൾപ്പടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News