പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍; പിടിയിലാകുന്നത് മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കവേ; കോഴിക്കോട് നഗരത്തില്‍ തന്നെ പതിനാലോളം മോഷണങ്ങളില്‍ പങ്ക്

Update: 2025-09-29 11:29 GMT

കോഴിക്കോട്: പല മോഷണക്കേസുകളില്‍ പ്രതിയായ പോലീസ് തിരഞ്ഞിരുന്ന യുവാവ് ഒടുവില്‍ പോലീസില്‍ കുടുങ്ങി. വെസ്റ്റ്ഹില്‍ സ്വദേശി അഖിലിനെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. പറമ്പില്‍ ബസാര്‍ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി മോഷ്ടക്കേസില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആശുപത്രി ആവശ്യത്തിന് പോയിരുന്ന വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് എന്ന് മനസ്സിലായത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞുകൊണ്ട് ഇയാള്‍ വീട്ടില്‍ കറയി മോഷ്ണം നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാള്‍ മറ്റൊരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നത്.

എന്നാല്‍ മോഷ്ണ ശ്രമത്തിനിടെ നാട്ടുകാര്‍ ഇയാളെ കണ്ടു. പിടിക്കാനായി ഓടിയപ്പോള്‍ അയാള്‍ വന്ന സ്‌കൂട്ടര്‍ അവിടെ തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു സ്‌കൂട്ടില്‍ യാത്രച്ചെയുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടുന്നത്. പൂട്ടിയ വീടുകളെയാണ് ഇയാള്‍ കൂടുതലായും ലക്ഷ്യമിട്ടിരുന്നത് എന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ മാത്രം പതിനാലോളം മോഷണങ്ങളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News