വീട്ടുടമ ബന്ധുവീട്ടില്‍ പോയ സമയം നോക്കി മുന്‍വാതിലിലൂടെ അകത്ത് കയറി; അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം താക്കോല്‍ എടുത്ത സ്ഥലത്ത് വച്ച് അടുക്കള വാതിലിലൂടെ പുറത്ത്; കണ്ണൂരില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 6 ലക്ഷം രൂപയും; പോലീസ് അന്വേഷണം ആരംഭിച്ചു; മോഷ്ടിച്ച് കുടുംബത്തെ അറിയുയാള്‍ എന്ന് സംശയം

Update: 2025-10-16 08:00 GMT

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയിഴല മാട്ടൂലില്‍ വന്‍ കവര്‍ച്ച. അഫ്സത്ത് എന്ന യുവാവിന്റെ വീട്ടിലാണ് മോഷ്ണം നടന്നത്. ഇവരുടെ വീട്ടില്‍ നിന്നും ഏകദേശം 20 പവന്‍ സ്വര്‍ണാഭരണങ്ങളും 6 ലക്ഷം രൂപയുമാണ് മോഷ്ണം പോയത്. സംഭവത്തിന്റെ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ തെളിവുകള്‍ പ്രകാരം മോഷണം ആസൂത്രിതമായതാണെന്നും വീട്ടുകാരുമായി അടുത്ത ബന്ധമുള്ള ഒരാളാകാമെന്നാണ് സംശയം.

വീടുടമയായ സി.എം.കെ. അഫ്സത്ത് വീട്ടില്‍നിന്ന് ചെറിയ ദൂരം മാത്രം അകലെ ബന്ധുവീട്ടിലേക്കാണ് പോയത്. വൈകുന്നേരമാണ് അദ്ദേഹം ബന്ധുവീട്ടിലേക്ക് പോയത്. വെറും അരമണിക്കൂറിനുള്ളില്‍ തന്നെ തിരിച്ചെത്തിയപ്പോള്‍ മുന്നിലത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. അടുക്കള ഭാഗത്ത് വാതില്‍ തുറന്ന നിലയിലായിരുന്നതോടെ സംശയം തോന്നിയ കുടുംബം പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണവും പണവും കാണാതായത്. അടുക്കള വാതിലിലൂടെയാണ് കള്ളന്‍ പുറത്ത് പോയത് എന്ന് ചെരുപ്പിന്റെ അടയാളത്തിലാണ് കണ്ടെത്തിയത്.

താക്കോല്‍ ഉപയോഗിച്ച് മേശയും അലമാരയും തുറന്നതും പിന്നീടത് പഴയ സ്ഥാനത്ത് കള്ളന്‍ തിരികെ വച്ചിട്ടാണ് കടന്ന് മോഷ്ടിച്ച സാധനവുമായി കടന്ന് കളഞ്ഞത്. വീട്ടിലെ വാതിലുകളോ മറ്റേതെങ്കിലും സാധനങ്ങളോ തകര്‍ക്കാതെയാണ് മോഷ്ണം നടത്തിയത്. അതുകൊണ്ട് തന്നെ ഈ കുടുംബത്തെ അടുത്ത് അറിയുന്ന ആള് തന്നെയാണ് മോഷ്ണം നടത്തിയത് എന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്.

നഷ്ടപ്പെട്ടതില്‍ ഷോ മാല, വള, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളാണ് ഉള്‍പ്പെട്ടത്. പഴയങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

Tags:    

Similar News