കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കത്തിക്കൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമം; ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍; അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരെ അമര്‍ച്ച ചെയ്യുമെന്ന് പോലീസ്

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കത്തിക്കൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമം

Update: 2025-04-24 13:03 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകളും കൂട്ടാളിയായ യുവാവും റിമാന്‍ഡിലായ സംഭവത്തില്‍ അക്രമിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മുത്തുവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കണ്ണൂര്‍ സ്റ്റേഡിയം പരിസരത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തിന് സമീപം കത്തി കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച ഉച്ചയോടെ തെളിവെടുപ്പ് നടത്തിയത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് മുന്‍പില്‍ ചൊവ്വാഴ്ച്ചപുലര്‍ച്ചെ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സെക്‌സ് റാക്കറ്റില്‍പ്പെട്ട മൂന്നുപേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് വേളാവൂര്‍ സ്വദേശിയായ മുത്തു (37) കണ്ണൂര്‍ ആയിക്കരയിലെ ഫാസില ( 41 ) കൊല്ലം സ്വദേശിനിയും കക്കാട് താമസക്കാരിയുമായ സഫൂറ ( 42 ) എന്നിവരെയാണ് ഇന്‍സ്പക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വെസ്റ്റ് ബങ്കാള്‍ സ്വദേശിയും നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയുമായ രഞ്ചിത്ത് മങ്കാറിന് (40) വയറില്‍ കുത്തേറ്റത്.

കുടല്‍മാല പുറത്തേക്ക് ചാടിയ നിലയില്‍ റോഡില്‍ കാണപ്പെട്ട ഇയാളെ പൊലീസെത്തിയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിലഗുരുതരമായതിനെ തുടര്‍ന്ന്ഇയാള്‍ പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കണ്ണൂര്‍ നഗരത്തിലെ സ്റ്റേഡിയം കോര്‍ണറില്‍ തമ്പടിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും മോഷണവും അനാശാസ്യവും നടത്തിവരുന്നവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സ്തീകളുടെ അടുത്ത് ചെന്ന രഞ്ചിത് മങ്കാര്‍ അവരുമായി പിടിവലിയുണ്ടാവുകയും ഇതിനിടെ എത്തിയ സഫൂറയുടെ കാമുകന്‍ കൂടിയായ മുത്തു കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പിടിച്ചുപറിയാണ് മുത്തുവിന്റെ പ്രധാന തൊഴിലത്രെ.സംഭവശേഷം മുത്തു സ്ഥലത്ത് നിന്ന് ഓടിപ്പോവുകയും സ്ത്രീകള്‍ സമീപത്ത് . നില്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലിസ് സംശയം തോന്നിയ ഫാസിലയേയും സഫൂറയേയുംകസ്റ്റഡിയിലെടുത്ത്‌ചോദ്യം ചെയ്തപ്പോഴാണ് വധശ്രമത്തിന്റെ വിവരം പുറത്തായത്.സംഭവ സ്ഥലത്തിന്നടുത്ത ലോറി സ്റ്റാന്റില്‍ ഒന്നര വര്‍ഷം മുമ്പ് കൊട്ടിയൂര്‍ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിലും ഇതേസാമൂഹ്യ വിരുദ്ധരുടെ കൈകളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

നഗരത്തില്‍ തമ്പടിച്ച് കഴിയുന്ന അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സിറ്റിപോലീസ് കമ്മീഷണറുടെ ഉത്തരവെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. അതോടൊപ്പം പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കുന്നുണ്ടെന്നും പൊതുശല്യമുണ്ടാക്കുന്ന ട്രാന്‍സ്ജന്റര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ് ഐ മാരായ അനുരൂപ്, ദീപ്തി വിവി .വിനോദ്, ഉദ്യോഗസ്ഥരായ നാസര്‍,ഷൈജു, റമീസ്, മിഥുന്‍, ബൈജു എന്നിവരുമുണ്ടായിരുന്നു. അക്രമം നടന്ന റെയില്‍വെ സ്റ്റേഷന്‍ കിഴക്കെ കവാടം' സ്റ്റേഡിയം കോര്‍ണര്‍ എന്നിവടങ്ങളില്‍ തെളിവെടുപിന് എത്തിച്ച ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വയറിന് കുത്തേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.

Tags:    

Similar News