പ്രദേശത്ത് സ്യൂട്ട് കേസുമായി രണ്ടു യുവതികൾ; കേട്ടപ്പോൾ വളര്‍ത്തുനായയുടെ ശവമെന്ന്; മുഖത്തെ ഭാവവ്യത്യാസത്തിൽ സംശയം; പോലീസ് പരിശോധനയിൽ ഞെട്ടി;പെട്ടിക്കുള്ളിൽ കഷ്ണങ്ങളാക്കിയ നിലയിൽ മനുഷ്യ ശരീരം; നാട്ടുകാര്‍ ഇടപ്പെട്ടപ്പോൾ സംഭവിച്ചത്!
കൊല്‍ക്കത്ത: രണ്ടു യുവതികൾ നടത്തിയ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമം. കൊല്‍ക്കത്തയിലാണ് നാടിനെ തന്നെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. യുവതികളുടെ വരവിൽ പന്തികേട് തോന്നിയ നാട്ടുകാരാണ് ക്രൂര കൊലപതാകം പുറം ലോകത്തെ അറിയിച്ചത്. ഒരു ഭാരമേറിയ പെട്ടിയുമായി യുവതികൾ വരുന്നത് കണ്ട് നാട്ടുകാർ ചേർന്ന് പിടിച്ചുവയ്ക്കുകയായിരുന്നു.
ശേഷം ഇവർ പെട്ടി ഉപേക്ഷിച്ച് കടന്നുകളയാനും ഒരു ശ്രമം നടത്തി. പക്ഷെ നാട്ടുകാരുടെ ഇടപെടൽ മൂലം ഇവരെ പിടിച്ചുവച്ചു ചോദ്യം ചെയ്തു. വെപ്രാളവും മുഖത്തെ പരുങ്ങൽ ഭാവത്തിലും സംശയം തോന്നിയപ്പോൾ പോലീസിനെ വിളിച്ച് കാര്യം അറിയിക്കുകയായിരിന്നു. ഉടനെ പോലീസെത്തി പെട്ടി പരിശോധിച്ചപ്പോൾ. നാട്ടുകാരുടെ തല കറങ്ങി. ഉള്ളിൽ വെട്ടി കഷ്ണങ്ങളാക്കിയ നിലയിൽ മനുഷ്യശരീരം. മരവിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ട് പലരുടെയും തലകറങ്ങി.
മനുഷ്യ ശരീരം വെട്ടി കഷ്ണങ്ങളാക്കി ഹൂഗ്ലി നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് യുവതികള്‍ പിടിക്കപ്പെട്ടത്. നീല സ്യൂട്ട് കേസില്‍ വെട്ടി നുറുക്കിയ നിലയിലാണ് ശരീര ഭാഗം ഉപേക്ഷിക്കാനായി കൊണ്ടുവന്നത്. ടാക്സിയിലെത്തിയ സ്ത്രീകള്‍ നദിയിലേക്ക് ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുമ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
സ്യൂട്ട് കേസില്‍ തങ്ങളുടെ വളര്‍ത്തുനായയുടെ ശവമാണെന്നാണ് ഇവര്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ മനുഷ്യ ശരീരം കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചിരിക്കുകയാണെന്ന് മനസിലായി. നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതികളെ ചോദ്യം ചെയ്തു വരികയാണെന്നും സ്യൂട്ട് കേസില്‍ നിന്ന് ലഭിച്ച ശരീര ഭാഗങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു.