സ്ഥിരം വാഹന പരിശോധനയ്ക്കിടെ ആ രണ്ടുപേരെ കണ്ടപ്പോൾ പോലീസിന് ഞെട്ടൽ; പിടിച്ചു നിർത്തി ചോദ്യം ചെയ്തതും വാക്കുതർക്കം; പിന്നാലെ നല്ല ഇടിപ്പൊട്ടി; റോഡ് മുഴുവൻ ബഹളം; എസ്ഐയെ അടക്കം മർദിച്ചു; ജീപ്പിന്റെ ഗ്ലാസും ഇടിച്ചുപൊട്ടിച്ചു; ആശുപത്രിയിൽ എത്തിച്ചപ്പോൾ നടന്നത് മറ്റൊന്ന്; അമ്പരന്ന് ആളുകൾ!
തിരുവനന്തപുരം: സമൂഹത്തിൽ ഇപ്പോൾ ആക്രമണ സംഭവങ്ങൾ വർധിച്ചുവരുകയാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ആളുകൾ പൊട്ടിത്തെറിക്കുന്നു.അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ തിരുവനന്തപുരത്ത് നടന്നിരിക്കുന്നത്. സ്ഥിരം വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസിന് നേരെ രണ്ടുപേർ വൻ അക്രമണം ആണ് അഴിച്ചുവിട്ടത്. സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാഹന പരിശോധന നടത്തുകയായിരുന്ന കണ്‍ട്രോള്‍ റൂമിലെ പോലീസ് സംഘത്തിനുനേരെയാണ് ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. എസ്ഐയെ മര്‍ദ്ദിക്കുകയും പിന്നാലെ എത്തിയ ജീപ്പിന്‍റെ ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. ആക്രമണ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
ആക്രമണത്തിൽ കരിമഠം കോളനിയില്‍ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പോലീസ് കൈയ്യോടെ പൊക്കിയത്. കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് പ്രവീണ്‍ എന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടുകൂടി പാപ്പനംകോട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കൺട്രോൾ റൂം എസ്ഐയെ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം സമീപത്തെ തട്ടുകടയില്‍ കയറി ബഹളമുണ്ടാക്കിയ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ച് നേമം പോലീസ് സ്ഥലത്തെത്തി. ഇരുവരെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അവിടെ വെച്ച് ജീപ്പില്‍ നിന്നും ഇറങ്ങുന്നതിനിടെ പോലീസ് ജീപ്പിന്‍റെ ചില്ല് പ്രതികളിലൊരാള്‍ കൈ കൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു.
കൈയ്ക്ക് പരിക്കേറ്റ പ്രതിയെ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതി കൂടുതല്‍ ആക്രമാസക്തനായി മാറുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ചും കൂട്ടിരിപ്പുകാരെയും രോഗികളെയും ഭയങ്കരമായിട്ടും ബഹളം ഉണ്ടാക്കുകയും വലിയ അക്രമത്തിന് ശ്രമിക്കുകയും ചെയ്തതായും പറയുന്നു. പിന്നീട് പോലീസ് വലയിൽ കുടുങ്ങിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.