മനുഷ്യക്കടത്തു കേസില്‍ പ്രതിയാണെന്നും അനധികൃത സമ്പാദനമുണ്ടെന്നും പറഞ്ഞ് ഭീഷണി; പോലീസ് യൂണിഫോം ധരിച്ച് വിശ്വാസം നേടിയെടുത്ത് പ്രതികള്‍; കേസ് തീര്‍ക്കാന്‍ ബാങ്ക രേഖകള്‍ ആവശ്യപ്പെട്ടു; വയോധികന് നഷ്ടമായത് 8,80,000 രൂപ
എലത്തൂര്‍: വെസ്റ്റ് ഹില്ല് അത്താണിക്കലില്‍ താമസിക്കുന്ന വയോധികന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഇരയായി. ചാപ്പുണ്ണി നമ്പ്യാരുടെ പണമാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. വിര്‍ച്വല്‍ അറസ്റ്റ് വഴി 8,80,000 രൂപയാണ് നഷ്ടമാതത്.
മുമ്പ് മുംബൈ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇദ്ദേഹം ഒരു മനുഷ്യക്കടത്തു കേസില്‍ പ്രതിയാണെന്നും അനധികൃത സമ്പാദനമുണ്ടെന്നുമാണ് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം വിളിക്കുന്നത്. മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മിഷണറെന്ന പേരില്‍ ഫോണ്‍ വിളിച്ച പ്രതികള്‍ പിന്നീട് പൊലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ കാണിച്ചും വിശ്വസിപ്പിച്ചു.
'കേസ് തീര്‍ക്കാന്‍' ബാങ്ക് രേഖകള്‍ ആവശ്യപ്പെടുകയും അക്കൗണ്ടിലെ പണം താല്‍ക്കാലികമായി കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം പരിശോധിച്ച ശേഷം തിരികെ നല്‍കാമെന്ന ഉറപ്പില്‍ രണ്ട് ബാങ്ക് ശാഖകളിലായി 4,00,000, 4,80,000 എന്നിവ കൈമാറി. സംഭവം ജനുവരി 19 മുതല്‍ 21 വരെ നടന്നു.
നാണക്കേട് കരുതി താന്‍ തട്ടിപ്പിലായ കാര്യം ആദ്യം ആരോടും പങ്കുവച്ചില്ല. പിന്നീട് ബന്ധുക്കളുടെ നിര്‍ബന്ധത്തോടെ ഏപ്രില്‍ 9ന് എലത്തൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍, തെലങ്കാനയിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം പോയത് എന്ന് കണ്ടെത്തി.